SignIn
Kerala Kaumudi Online
Thursday, 25 April 2024 2.29 PM IST

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞു; 16പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

accident

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് 16പേർക്ക് പരിക്ക്. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ 3.45നാണ് തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വളവിലുണ്ടായിരുന്ന വീടിന്റെ കാർ പോർച്ചിന് മുകളിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. കാപ്പാട് ഷഫീഖ് എന്നയാളുടേതാണ് വീട്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്. 2016ലും ഈ വീടിന് മുകളിലേയ്ക്ക് ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് വീണിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, SABARIMALA PILGRIMS, MINIBUS, KATTAPPANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.