SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.38 PM IST

മദ്ദള മത്സര വേദിയിൽ മോൺസ്റ്ററായി ഋഷികേശ്

rishi

കോഴിക്കോട്: മദ്ദളത്തിൽ ഒറ്റയ്ക്ക് മത്സരിച്ച് എ ഗ്രഡും നേടിയ ഋഷികേശ് അക്ഷരാർത്ഥത്തിൽ മോൺസ്റ്ററായി!. മദ്ദള മത്സരത്തിൽ പങ്കെടുത്തവരെല്ലാം ചെണ്ടയുടെയും ചില്ലിന്റെയും സഹായത്തോടെ മദ്ദളം വായിച്ചപ്പോൾ മറ്റൊരു ഉപകരണത്തിന്റെ സഹായവുമില്ലാതെ മറ്റാരെയും കൂട്ടാതെ ഒറ്റയ്ക്കാണ് ഋഷികേശ് വേദിയിൽ എത്തിയത്.

പൂർണ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മത്സരത്തിൽ പങ്കെടുത്തത്. മറ്റുള്ളവർ ഗ്രൂപ്പായി വന്നോപ്പോ ഒറ്റയ്ക്ക് സ്റ്റേജിൽ കയറാൻ പേടി തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ചിരിയാണ് ഉത്തരം.

എറണാകുളം പട്ടിമറ്റം സ്വദേശിയായ ഋഷികേശ് കഴിഞ്ഞ ഏഴ് വർഷമായി മദ്ദളം പഠിക്കുന്നു. പട്ടിമറ്റം എം.സി.എം എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.