റിലീസ് ജനുവരി 11
കേരളത്തിൽ ആയിരത്തിലധികം സ്ക്രീനിൽ
പുലർച്ചെ 4.30ന് ആദ്യ ഷോ
ലേഡീസ് ഫാൻസ് ഷോ ഉൾപ്പടെ ആരാധകർക്ക് മാത്രം
100ൽ അധികം പ്രദർശനങ്ങൾ
ആരാധകർക്ക് ആവേശം പകർന്ന് ഇളയദളപതി വിജയ് നായകനാകുന്ന വാരിസ് ഒരു ദിവസം മുൻപേ എത്തുന്നു. ജനുവരി 11ന് പൊങ്കൽ റിലീസായി ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ജനുവരി 12ന് റിലീസ് ചെയ്യാനുള്ള തീരുമാനം ഇന്നലെ അണിയറ പ്രവർത്തകർ മാറ്റുകയായിരുന്നു. അജിത്തിന്റെ തുനിവ് എന്ന ചിത്രവും 11ന് റീലീസ് ചെയ്യുന്നുണ്ട്.ഇത് 7-ാം തവണയാണ് പൊങ്കലിന് വിജയ്‌യും അജിത്തും നേർക്കുനേർ എത്തുന്നത്. 1996 ൽ വിജയ് നായകനായ കോയമ്പത്തൂർ മാപ്പിളെയും അജിത്തിന്റെ വാൻമതിയുമാണ് ഒന്നിച്ചെത്തിയ ആദ്യ പൊങ്കൽ റിലീസുകൾ. 2014 ൽ ജില്ലയും വീരവും ഒന്നിച്ചെത്തി. അജിത്തിന്റെ വീരം വൻവിജയം നേടുകയും ചെയ്തു. ഒൻപതുവർഷത്തിനുശേഷം വീണ്ടുമൊരു സൂപ്പർ ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവിൽ മഞ്ജു വാര്യർ ആണ് നായിക.
വിജയ് നായകനാകുന്ന ചിത്രം കേരളത്തിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്യുന്ന പതിവിന് ഇക്കുറിയും മാറ്റമില്ല. 145 തിയേറ്രറുകളിൽ ആയിരത്തിലധികം സ്ക്രീനുകളിലാണ് വാരിസ് എത്തുന്നത്. പുലർച്ചെ 4.30നാണ് ആദ്യ പ്രദർശനം. ലേഡീസ് ഫാൻസ് ഷോ ഉൾപ്പടെ ആരാധകർക്കായി 100ൽ അധികം പ്രദർശനങ്ങൾ ഉണ്ടാകും. കൊല്ലത്ത് മാത്രം ലേഡീസ് ഫാൻസ് ഷോ ഉൾപ്പെടെ 13 പ്രദർശനങ്ങൾ ചാർട്ട് ചെയ്തിട്ടുണ്ട്. തമിഴ് , തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന വാരിസ് വംശി പൈഡിപ്പള്ളി ആണ് സംവിധാനം ചെയ്യുന്നത്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് ചിത്രമാണ്. വിജയ് യുടെ ആദ്യ തെലുങ്ക് ചിത്രവും. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രശ്മിക മന്ദാന ആണ് നായിക. ശരത് കുമാർ, എസ്. ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
എസ്. തമന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. നടൻ ചിമ്പു ആലപിക്കുന്ന ഗാനം വാരിസിന്റെ ഹൈലൈറ്റായിരിക്കും.
. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |