പ്രിയനടിമാരെയും നടൻമാരെയും കാണുമ്പോൾ സെൽഫി എടുക്കാൻ പോകുന്ന ആരാധകർ ഏറെയാണ്. എന്നാൽ മുടി കത്തിയിട്ടും അറിയാതെ നിന്ന് ഫോട്ടോ എടുത്ത ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്. മുടി കത്തുന്നതും, പെട്ടെന്ന് എല്ലാവരും അത് അണയ്ക്കുന്നതും വീഡിയോയിൽ കാണാം. കൊടുവള്ളിയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനത്തിന് നിത്യ ദാസ് എത്തിയപ്പോഴായിരുന്നു സംഭവം.
നടന് മാമൂക്കോയയ്ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയോട് സംസാരിക്കുന്നതും ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ഒരു ആരാധിക ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കവെ പിന്നിൽ കത്തിച്ചുവച്ച മെഴുകുതിരിയിൽ നിന്നും തീ മുടിയിൽ പിടിക്കുകയായിരുന്നു. ഇത് കണ്ട് നിത്യ നിലവിളിച്ചുകൊണ്ട് മാറുന്നു.തുടർന്ന് എല്ലാവരും വന്ന് തീ അണയ്ക്കുന്നത്.
'സാരിയില്‍ തീ പിടിക്കാത്തത് ഭാഗ്യം. പെട്ടെന്ന് ഞാൻ പേടിച്ചു പോയി' എന്ന് നിത്യ പിന്നീട് പറയുന്നതും വീഡിയോയിൽ കാണാം. അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന സ്ത്രീയോട് നിത്യ തിരിഞ്ഞു നോക്കി ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോൾ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ വിളിക്കുന്നതും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |