SignIn
Kerala Kaumudi Online
Saturday, 20 April 2024 3.16 AM IST

കല്യൂഷ്നിക്ക് ബ്ളാസ്റ്റേഴ്സിൽ തുടരണം, പക്ഷേ വലിയ വില കൊടുക്കേണ്ടിവരും

ivan-kalyushny

കൊച്ചി : അടുത്ത സീസണിലും കേരള ബ്ളാസ്റ്റേഴ്സിൽതന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്ന് ഉക്രേനിയൻ സ്ട്രൈക്കർ ഇവാൻ കല്യൂഷ്നി. ഈ സീസണിൽ ഉക്രേനിയൻ ക്ളബ് ഒലക്സാൻഡ്രിയയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് കല്യൂഷ്നി ബ്ളാസ്റ്റേഴ്സിലെത്തിയത്.

റഷ്യയും ഉക്രെയ്നും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ കുടുംബത്തിന്റെ രക്ഷയ്ക്കായി പോളണ്ടിലേക്ക് മാറാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ തനിക്ക് കരാർ നിലവിലുള്ള ഒലക്സാൻഡ്രിയ ക്ളബിന് അവിടെ ഒരു ക്ളബുമായും കരാറിൽ എത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് ബ്ളാസ്റ്റേഴ്സിൽ നിന്ന് ലോൺ ഓഫർ ലഭിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷയോർത്താണ് ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചത്. ഇവിടെയെത്തിയപ്പോൾ ബ്ളാസ്റ്റേഴ്സിനെ വലിയ ഇഷ്ടമായി. ഇവിടെതുടർന്ന് കളിക്കാനാണ് ആഗ്രഹം.പക്ഷേ താൻ ഇപ്പോൾ ഫ്രീ ഏജന്റല്ല. ഒലക്സാൻഡ്രിയ ക്ളബുമായി കരാർ ഉള്ളതിനാൽ അവർ ആവശ്യപ്പെടുന്ന തുക നൽകേണ്ടിവരും. വളരെ വലിയ തുകയാണ് അവർ ആവശ്യപ്പെടുന്നതെന്നും നാളെ മുംബയ് സിറ്റിയുമായുള്ള മത്സരത്തിന് മുംബയ്‌യിലേക്ക് തിരിക്കും മുന്നേ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കല്യൂഷ്നി പറഞ്ഞു.

ഈ സീസണിൽ 11 മത്സരങ്ങൾ ബ്ളാസ്റ്റേഴ്സിനായി കളിച്ച കല്യൂഷ്നി നാലുഗോളുകൾ നേടിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IVAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.