പത്തനംതിട്ട : പകർച്ചവ്യാധി പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബോധവത്കരണ വാഹനം മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഒഫ് ചെയ്തു. വരുന്ന ഒരാഴ്ച പരിപാടിയുടെ ഭാഗമായി പ്രചരണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയോ ഓഫീസർ ടി.കെ അശോക് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |