SignIn
Kerala Kaumudi Online
Friday, 11 September 2026 8.37 PM IST

നിയമനാംഗീകാരമായില്ല: ശമ്പളം കിട്ടാതെ പതിനായിരം എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ

teacher

പ്രശ്നം ഭിന്ന ശേഷി സംവരണ ഉത്തരവ് നടപ്പാക്കുന്നതിലെ അവ്യക്തത

തിരുവനന്തപുരം: അവ്യക്തതകളെ തുടർന്ന് ഭിന്നശേഷി സംവരണ നിയമന ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതമായി നീളുമ്പോൾ ,നിയമനാംഗീകാരവും ശമ്പളവും കിട്ടാതെ വലയുന്നത് പതിനായിരത്തോളം എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ.2018 നവംബർ 18 മുതൽ നിയമിതരായവരാണിവർ.

1996 ഫെബ്രുവരി ഏഴ് മുതൽ 2017 ഏപ്രിൽ 18 വരെ മൂന്ന് ശതമാനവും, 2017 ഏപ്രിൽ 19 മുതൽ നാല് ശതമാനവും ഭിന്നശേഷി സംവരണം എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ ഉൾപ്പെടെ നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ് .ഇക്കാലയളവിൽ ഭിന്നശേഷി വിഭാഗത്തിനുള്ള നിയമനക്കുറവ് നികത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന്, ഭിന്നശേഷി സംവരണം എയ്ഡഡ് സ്‌കൂളുകളിലും നിർബന്ധമാക്കി 2018 നവംബർ 18ന് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ അവ്യക്തതയുള്ളതിനാൽ, നിയമനാംഗീകാര നടപടികൾ നിറുത്തിവച്ചു . പരാതികളെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടുമിറക്കിയ ഉത്തരവിലും സംശയങ്ങൾ ബാക്കി.2019ൽ നടത്തിയ തസ്തിക നിർണയത്തെ തുടർന്നുള്ള അധിക തസ്തികകളിൽ നിയമനം ലഭിച്ചവരും ഇതിൽപ്പെടും.

നിയമനാംഗീകാരം

കാക്കുന്നവർ

(ജില്ലതിരിച്ച്)

. തിരുവനന്തപുരം - 535

. കൊല്ലം - 497

. പത്തനംതിട്ട- 163

. ആലപ്പുഴ- 725

. കോട്ടയം- 833

. ഇടുക്കി- 182

. എറണാകുളം- 780

. തൃശൂർ- 808

. പാലക്കാട്- 999

. മലപ്പുറം- 1799

. കോഴിക്കോട്- 1128

. വയനാട്- 99

. കണ്ണൂർ- 1122

. കാസർകോട്- 243

ആകെ- 9913

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA