SignIn
Kerala Kaumudi Online
Thursday, 25 April 2024 10.58 PM IST

അഞ്ജുവിന്റെ മരണം: പഴിചാരിയവർ മാപ്പുപറയണം- കമ്മിഷണർ

face

തിരുവനന്തപുരം: കാസർകോട്ട് ബിരുദ വിദ്യാർത്ഥി അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് യഥാർത്ഥ കാരണങ്ങൾ പുറത്തുവരുംമുമ്പ് ഭക്ഷ്യസുരക്ഷാ ജീവനക്കാരെ പഴിചാരിയവർ മാപ്പുപറയണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ്. അഞ്ജുവിന്റെ മരണകാരണം വിഷാംശം ഉള്ളിൽചെന്നതിനെ തുടർന്നാണെന്ന വിവരം പുറത്തുവന്നതോടെ ഇന്നലെ വൈകിട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്മിഷണർ മാദ്ധ്യമങ്ങളെ പരാമർശിച്ച് കുറിപ്പിട്ടത്.

ഭക്ഷ്യവിഷബാധയെ മാദ്ധ്യമങ്ങൾ ആഘോഷമാക്കിയെന്ന് രാവിലെയിട്ട വാട്സാപ്പ് കുറിപ്പിലും കുറ്റപ്പെടുത്തിയിരുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പോ പൊലീസോ ആരോഗ്യവകുപ്പോ സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ മാദ്ധ്യമങ്ങൾ സാധുപെൺകുട്ടിയുടെ മരണം ആഘോഷിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു വർഷം 4,20,000 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെടുന്നത്. റോഡ് അപകടങ്ങൾപോലെ ഭക്ഷ്യവിഷ ബാധയുണ്ടാകാറുണ്ട്. നമ്മുടെ ചുമതല അതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. ഒരിക്കൽ ന്യൂയോർക്കിൽ താനും അബുദാബിയിൽ മക്കളും ഉൾപ്പെടെ ഭക്ഷ്യവിഷബാധയുടെ ഇരകളായിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിച്ചും രാത്രിയിലടക്കം ലാബ് പരിശോധനകൾ നീട്ടിയും പ്രതിസന്ധികളെ നേരിടാം. ദുരന്തങ്ങളുടെ പേരിൽ പെട്ടെന്ന് വ്യാപക പരിശോധനയൊന്നും ആവശ്യമില്ല. മാദ്ധ്യമവേട്ട ജീവനക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിൽ വാട്സാപ്പ് പോസ്റ്റിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.

ഹോ​ട്ട​ൽ​ ​മേ​ഖ​ല​യെ
നാ​ണം​ ​കെ​ടു​ത്തി:
ജി.​ ​ജ​യ​പാൽ

കൊ​ച്ചി​:​ ​കാ​സ​ർ​കോ​ട്ടെ​ ​മ​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഹോ​ട്ട​ൽ​ ​മേ​ഖ​ല​യെ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​നാ​ണം​ ​കെ​ടു​ത്തി​യെ​ന്ന് ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജി.​ ​ജ​യ​പാ​ൽ.​ ​വി​ഷം​ ​ഉ​ള്ളി​ൽ​ച്ചെ​ന്ന​താ​ണ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​മ​ര​ണ​കാ​ര​ണ​മെ​ന്ന് ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞു.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മ​ര​ണ​ത്തി​ൽ​ ​ദുഃ​ഖം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നു.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​അ​ക്ര​മ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്നു.​ ​കോ​ട്ട​യ​ത്തും​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ണ്ടാ​യ​ ​മ​ര​ണ​ങ്ങ​ളും​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​മൂ​ല​മാ​ണെ​ന്ന് ​ഇ​തു​വ​രെ​ ​തെ​ളി​ഞ്ഞി​ട്ടി​ല്ല.
സം​സ്ഥാ​ന​ത്തെ​ ​ത​ട്ടു​ക​ട​ക​ളി​ൽ​ ​ആ​രും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നി​ല്ല.​ ​എ​ല്ലാ​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ക്കു​ക​യും​ ​നി​കു​തി​ക​ൾ​ ​കൃ​ത്യ​മാ​യി​ ​അ​ട​യ്ക്കു​ക​യും​ ​ചെ​യ്ത് ​സ​ർ​ക്കാ​രി​ന് ​വ​രു​മാ​ന​മു​ണ്ടാ​ക്കി​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​മേ​ഖ​ല​യെ​ ​അ​കാ​ര​ണ​മാ​യി​ ​ത​ക​ർ​ക്കു​ക​യാ​ണ്.​ ​മേ​ഖ​ല​യെ​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണം.​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​ഹോ​ട്ട​ൽ​ ​മേ​ഖ​ല​ ​ഇ​ല്ലാ​താ​കു​മെ​ന്നും​ ​ജി.​ ​ജ​യ​പാ​ൽ​ ​പ​റ​ഞ്ഞു.

​ ​അ​ഞ്ജു​ശ്രീ​യു​ടെ​ ​മ​ര​ണം
ചി​ല​ ​തെ​ളി​വു​കൾ
കി​ട്ടി​യെ​ന്ന് ​എ​സ്.​പി

കാ​സ​ർ​കോ​ട്:​ ​കാ​സ​ർ​കോ​ട്ട് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​ ​അ​ഞ്ജു​ശ്രീ​യു​ടെ​ ​(19​)​ ​മ​ര​ണ​ത്തി​ൽ​ ​ചി​ല​ ​തെ​ളി​വു​ക​ൾ​ ​കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും​ ​ഇ​ത് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​രാ​സ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​ല​ഭി​ക്ക​ണ​മെ​ന്നും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന​ ​പ​ ​റ​ഞ്ഞു.​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്ന​ല്ലാ​ത്ത​ ​വി​ഷാം​ശം​ ​ക​ണ്ടെ​ത്തി​യെ​ന്നും​ ​ക​ര​ൾ​ ​പ്ര​വ​ർ​ത്ത​ന​ ​ര​ഹി​ത​മാ​യെ​ന്നു​മാ​ണ് ​പ്രാ​ഥ​മി​ക​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ലെ​ ​വി​വ​രം.​ ​ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ശ​ദ​ ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മു​ണ്ട്.​ ​പു​തി​യ​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​യോ​ഗം​ ​വി​ളി​ച്ച് ​കാ​ര്യ​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.​ ​ബേ​ക്ക​ൽ​ ​ഡി​വൈ.​എ​സ്.​പി​ ​സി.​കെ​ ​സു​നി​ൽ​ ​കു​മാ​റി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.

ഡി​സം​ബ​ർ​ 31​ന് ​അ​ടു​ക്ക​ത്ത് ​ബ​യ​ൽ​ ​അ​ൽ​ ​റൊ​മാ​ൻ​സി​യ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​പാ​ഴ്സ​ലാ​യി​ ​വാ​ങ്ങി​യ​ ​കു​ഴി​മ​ന്തി​ ​ക​ഴി​ച്ച​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​മൂ​ല​മാ​ണ് ​മ​ര​ണ​മെ​ന്നാ​ണ് ​ക​രു​തി​യി​രു​ന്ന​ത്.​ ​കു​ഴി​മ​ന്തി,​ ​മ​യോ​ണൈ​സ്,​ ​ഗ്രീ​ൻ​ച​ട്ണി,​​​ ​ചി​ക്ക​ൻ​ 65​ ​എ​ന്നി​വ​യാ​ണ് ​ക​ഴി​ച്ച​ത്.​ ​അ​ഞ്ജു​ശ്രീ​യെ​ ​കൂ​ടാ​തെ​ ​അ​മ്മ​യും​ ​അ​നു​ജ​നും​ ​ബ​ന്ധു​വാ​യ​ ​പെ​ൺ​കു​ട്ടി​യും​ ​ഇ​ത് ​ക​ഴി​ച്ചി​രു​ന്നു.​ ​പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ ​അ​ഞ്ജു​ശ്രീ​ക്കും​ ​ബ​ന്ധു​വാ​യ​ ​പെ​ൺ​കു​ട്ടി​ക്കും​ ​ഛ​ർ​ദ്ദി​യും​ ​ക്ഷീ​ണ​വു​മു​ണ്ടാ​യി.​ ​എ​ന്നാ​ൽ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​പു​റ​ത്തു​വ​രു​ന്ന​ ​വി​വ​രം.​ ​ബ​ന്ധു​വാ​യ​ ​കു​ട്ടി​ക്കും​ ​കാ​ര്യ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഞ്ജു​ശ്രീ​യെ​ ​കാ​സ​ർ​കോ​ട് ​ദേ​ളി​യി​ലു​ള്ള​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ണി​ക്കു​ക​യും​ ​പ്രാ​ഥ​മി​ക​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യും​ ​ചെ​യ്തു.​ ​ജ​നു​വ​രി​ 5​ന് ​ദേ​ഹാ​സ്വാ​സ്ഥ്യം​ ​ഉ​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നു​ ​വീ​ണ്ടും​ ​ഇ​തേ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കാ​ണി​ച്ചു.​ ​ര​ക്തം​ ​പ​രി​ശോ​ധി​ച്ചു.​ ​ആ​ന്റി​ ​ബ​യോ​ട്ടി​ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​കി​ത്സ​ ​ന​ൽ​കി​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ക്കി.​ ​ആ​റി​ന് ​ബോ​ധ​ക്ഷ​യം​ ​ഉ​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മം​ഗ​ലാ​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ഏ​ഴി​ന് ​രാ​വി​ലെ​ ​മ​രി​ച്ചു.

അ​ണു​ബാ​ധ​ ​കാ​ര​ണം​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ ​ത​ക​രാ​റി​ലാ​യ​താ​ണ് ​മ​ര​ണ​ത്തി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​കാ​സ​ർ​കോ​ട് ​ഡി.​എം.​ഒ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​വി​ഷ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​അ​ണു​ബാ​ധ​ ​ഏ​ത് ​അ​വ​യ​വ​ത്തെ​യും​ ​പെ​ട്ടെ​ന്ന് ​ബാ​ധി​ക്കാ​മെ​ന്നും​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മാ​കു​മെ​ന്നും​ ​ഡി.​എം.​ഒ​ ​ഡോ.​ ​എ.​വി​ ​രാം​ദാ​സ് ​പ​റ​ഞ്ഞു.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ​ന​ഴ്സി​ന്റെ
മ​ര​ണം​ ​:​ ​ചീ​ഫ് ​കു​ക്ക് ​പി​ടി​യിൽ

കോ​ട്ട​യം​ ​:​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ​ന​ഴ്സ് ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ട്ട​യം​ ​സം​ക്രാ​ന്തി​യി​ലെ​ ​പാ​ർ​ക്ക് ​മ​ല​പ്പു​റം​ ​കു​ഴി​മ​ന്തി​ ​ഹോ​ട്ട​ലി​ലെ​ ​ചീ​ഫ് ​കു​ക്കി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ല​പ്പു​റം​ ​തി​രൂ​ര്‍​ ​പാ​ല​ത്തി​ങ്ക​ൽ​ ​പി​ലാ​ത്തോ​ട്ട​ത്തി​ൽ​ ​മു​ഹ​മ്മ​ദ് ​സി​റാ​ജു​ദ്ദീ​ൻ​ ​(20​)​ ​നെ​യാ​ണ് ​ഗാ​ന്ധി​ന​ഗ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഡി​സം​ബ​ർ​ 29​ ​നാ​ണ് ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ന​ഴ്സ് ​ര​ശ്മി​ ​രാ​ജ് ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ഓ​ർ​ഡ​ർ​ ​ചെ​യ്തു​വ​രു​ത്തി​യ​ ​അ​ൽ​ഫാം​ ​ക​ഴി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ഛ​ർ​ദ്ദി​യും,​ ​വ​യ​റി​ള​ക്ക​വും​ ​അ​നു​ഭ​വ​പ്പെ​ട്ട് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​യ​ ​അ​ണു​ബാ​ധ​യെ​ ​തു​ട​ർ​ന്ന് ​ജ​നു​വ​രി​ 2​ ​നാ​യി​രു​ന്നു​ ​മ​ര​ണം.​ ​തു​ട​ർ​ന്ന് ​ഇ​യാ​ൾ​ ​ഒ​ളി​വി​ൽ​പ്പോ​കു​ക​യാ​യി​രു​ന്നു.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​കാ​ർ​ത്തി​ക്കി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​രൂ​പീ​ക​രി​ച്ച് ​തെ​ര​ച്ചി​ൽ​ ​ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​ ​മ​ല​പ്പു​റം​ ​കാ​ടാ​മ്പു​ഴ​യി​ൽ​ ​നി​ന്നാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ക​ൾ​ക്കാ​യി​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

ബി​രി​യാ​ണി​ ​ക​ഴി​ച്ചകു​ട്ടി​ക​ൾ​ക്കും
അ​ദ്ധ്യാ​പി​ക​യ്ക്കും​ ​വി​ഷ​ബാധ

പ​ത്ത​നം​തി​ട്ട​:​ ​കൊ​ടു​മ​ൺ​ ​ച​ന്ദ​ന​പ്പ​ള്ളി​യി​ലെ​ ​റോ​സ് ​ഡെ​യ്ൽ​ ​സ്കൂ​ൾ​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ​വി​ത​ര​ണം​ ​ചെ​യ്ത​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​ ​ക​ഴി​ച്ച​ ​അ​ദ്ധ്യാ​പി​ക​യും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 17​പേ​ർ​ക്ക് ​ഭ​ക്ഷ്യ​ ​വി​ഷ​ബാ​ധ.​ ​ഇ​വ​ർ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​നാ​ല് ​കു​ട്ടി​ക​ൾ​ ​ഒ​ഴി​കെ​ ​ആ​ശു​പ​ത്രി​ ​വി​ട്ടു.​ ​കൊ​ടു​മ​ണ്ണി​ലെ​ ​കാ​ര​മെ​ൽ​ ​സ്റ്റോ​റീ​സ് ​എ​ന്ന​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​എ​ത്തി​ച്ച​ ​ബി​രി​യാ​ണി​യി​ൽ​ ​നി​ന്നാ​ണ് ​വി​ഷ​ബാ​ധ​യേ​റ്റ​ത്.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കു​ട്ടി​ക​ളു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നു​ ​മ​ണി​യോ​ടെ​ ​എ​ത്തി​ച്ച​ ​ബി​രി​യാ​ണി​ ​രാ​ത്രി​ ​എ​ട്ട​ര​ ​വ​രെ​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ 350​ ​കു​ട്ടി​ക​ൾ​ ​പ​ഠി​ക്കു​ന്ന​ ​സ്കൂ​ളി​ൽ​ 200​ ​ബി​രി​യാ​ണി​ ​എ​ത്തി​ച്ചി​രു​ന്നു.​ ​വൈ​കി​ട്ട് ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യി​ ​ക​ഴി​ച്ച​വ​ർ​ക്കാ​ണ് ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഹോ​ട്ട​ൽ​ ​ലൈ​സ​ൻ​സി​യു​ടെ​ ​ജോ​ലി​ക്കാ​ര​ന്റെ​ ​ര​ണ്ട് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​വീ​ട്ടി​ൽ​ ​വ​ച്ചാ​ണ് ​ബി​രി​യാ​ണി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​തൊ​ഴു​ത്താ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഷെ​ഡി​ൽ​ ​വൃ​ത്തി​ഹീ​ന​മാ​യ​ ​സ്ഥ​ല​ത്താ​ണ് ​ബി​രി​യാ​ണി​ ​ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ഇ​തും​ ​ഹോ​ട്ട​ലും​ ​ഉ​ദ്യോ​ഗ​സ​ഥ​ർ​ ​പൂ​ട്ടി​ച്ചു.
ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മൂ​ന്ന് ​ഹോ​ട്ട​ലു​ക​ളും​ ​ഭ​ക്ഷ്യ​ധാ​ന്യ​പ്പൊ​ടി​ ​വി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ട​യും​ ​അ​ട​ച്ചു​ ​പൂ​ട്ടാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​വൃ​ത്തി​യി​ല്ലാ​ത്ത​തും​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണി​തെ​ല്ലാം.​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഒാ​ഫീ​സ​ർ​മാ​രാ​യ​ ​ആ​ർ.​അ​സീം,​ ​പ്ര​ശാ​ന്ത് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOODPOISON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.