കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ജി എസ് ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. 2017 മുതലുളള ജി എസ് ടിയാണ് അടയ്ക്കേണ്ടത്. ചാരിറ്റബിൾ ഇൻസ്റ്റിട്യൂഷൻ എന്ന നിലയിലാണ് സംഘടന രജിസ്റ്റർചെയ്തിരിക്കുന്നത്. എന്നാലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി എസ് ടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നോട്ടീസിനുള്ള മറുപടി ബന്ധപ്പെട്ടവർക്ക് ഉടൻ നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |