SignIn
Kerala Kaumudi Online
Saturday, 04 May 2024 2.16 AM IST

ഗവർണറെ 'ഗെറ്റ് ഔട്ട് അടിച്ച്' ഡി എം കെ; ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൽ ബാനർ, ട്വിറ്ററിൽ ഹാഷ്‌ടാഗും

ravi

ചെന്നൈ: തമിഴ്നാട്ടിലെ ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ 'ഗെറ്റ് ഔട്ട്' ബാനറുമായി ഡി എം കെ പ്രവർത്തകർ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടയിലാണ് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. 'ഗെറ്റ് ഔട്ട് രവി' എന്ന ഹാഷ്‌ടാഗ് ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്.

പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്റെ മുദ്ര വയ്ക്കാതെ, 'തമിഴക ഗവർണർ' എന്ന് രവി സ്വയം അഭിസംബോധന ചെയ്‌തത് ഡി എം കെ പ്രവ‌ത്തകരിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. തമിഴ്നാട് എന്ന പേര് വിഭജനത്തെ സൂചിപ്പിക്കുന്നതാണെന്നും തമിഴകം ആണ് കൂടുതൽ ഉചിതമെന്നും ഗവർണർ പറഞ്ഞത് വിവാദമായിരുന്നു.

ഇന്നലെ നിയമസഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാത്തതിനെതിരെ സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CM STALIN, GOVERNOR, GET OUT RAVI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.