SignIn
Kerala Kaumudi Online
Monday, 05 June 2023 3.06 PM IST

യുവതിയെ കത്രികകൊണ്ടു കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ

sajeevan

കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യുവതി ട്രെയിൻ ഇറങ്ങുന്നത് കാത്തുനിന്ന് കത്രിക കൊണ്ട് കുത്തി പരിക്കേല്പിച്ച മധ്യവയസ്ക്കൻ പിടിയിൽ. കൊല്ലം ചാത്തിനാകുളം സ്വദേശി സജീവൻ (54) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ മൺറോതുരുത്ത് കിടപ്പറം സ്വദേശി ബീന (42) യെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം. കൊല്ലത്ത് ഹോട്ടലിൽ ജോലി കഴിഞ്ഞ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ബീനയെ സജീവൻ കാത്തു നിന്ന് കത്രിക ഉപയോഗിച്ച് തലക്കും പുറത്തും കുത്തുകയായിരുന്നു.സജീവൻ ബീനയ്ക്കൊപ്പം പത്തുവർഷം കിഴക്കേകല്ലട മുട്ടത്ത് ഒരുമിച്ചു താമസിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.