SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

അത് പിടിച്ചുതള്ളൽ ആയിരുന്നില്ല, കാണുന്നവരുടെ തോന്നൽ മാത്രം: അയ്യപ്പന്മാരോടുള്ള യൂണിയൻ നേതാവിന്റെ അതിക്രമത്തെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
arun-kumar-devaswom-board

കൊച്ചി: മകരവി​ളക്ക് ദി​നത്തി​ൽ ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ആരോപണ വിധേയനായ, തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെ കേസി​ൽ സ്വമേധയാ കക്ഷി ചേർത്ത കോടതി ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മി​ഷണർക്ക് നിർദേശവും നൽകി.

ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത് ? ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത് ? സംഭവം നീതികരിക്കാനാകാത്തതാണ്ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്നും ഡി​വി​ഷൻ ബെഞ്ച് ചൂണ്ടികാട്ടി. മണി​ക്കൂറുകൾ ക്യൂ നി​ന്ന് തൊഴാൻ എത്തുന്ന അയ്യപ്പന്മാരെ അക്രമഭാവത്തോടെയാണ് ഇയാൾ തള്ളി​ നീക്കി​യത്. ഗാർഡിന്റെ പെരുമാറ്റം കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിക്കാതെയാണ്. ഇത്തരം പെരുമാറ്റം പൊലീസും ദേവസ്വം ഓഫീസറും ഇടപെട്ട് തടയണമായിരുന്നു.

തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ ബാരിക്കേഡ് വേണമെന്നും മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കുട്ടികൾ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണണമെന്നും മുമ്പേ നി​ർദ്ദേശി​ച്ചി​രുന്നതാണ്. ശ്രീകോവിലിന് മുന്നിൽ നിന്ന് തീർത്ഥാടകരെ ഒരു കരുണയുമില്ലാതെ തള്ളി നീക്കുന്ന മാദ്ധ്യമ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മി​ഷണർ റിപ്പോർട്ട് സമർപ്പിച്ചു. തിരക്ക് അമിതമായതോടെ ഭക്തരെ വേഗത്തിൽ കടത്തിവിടാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ദേവസ്വം സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. അരുൺ കുമാറിനെ ജോലിയിൽ നിന്ന് ഒഴിവാക്കി മടക്കി അയച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. കേസ് വീണ്ടും 24ന് പരിഗണിക്കും.

ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​ ​സം​ഭ​വം​:​ ​ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ​ ​ന്യാ​യീ​ക​രി​ച്ച് ​പ്ര​സി​ഡ​ന്റ്

തി​രു​വ​ല്ല​:​ ​മ​ക​ര​വി​ള​ക്ക് ​ദി​ന​ത്തി​ൽ​ ​ശ​ബ​രി​മ​ല​ ​സോ​പാ​ന​ത്ത് ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ജീ​വ​ന​ക്കാ​ര​നെ​ ​ന്യാ​യീ​ക​രി​ച്ച് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​അ​ന​ന്ത​ഗോ​പ​ൻ.​ ​പൊ​ലീ​സ് ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഭ​ക്ത​രെ​ ​വേ​ഗ​ത്തി​ൽ​ ​ക​ട​ത്തി​വി​ടു​ക​ ​മാ​ത്ര​മാ​ണ് ​ജീ​വ​ന​ക്കാ​ര​ൻ​ ​ചെ​യ്ത​തെ​ന്നും.​ ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ ​ത​ള്ളേ​ണ്ട​ ​ഒ​രു​ ​സാ​ഹ​ച​ര്യ​വും​ ​ശ​ബ​രി​മ​ല​യി​ൽ​ ​ആ​ർ​ക്കു​മി​ല്ല.​ ​കാ​ണു​ന്ന​വ​ർ​ക്ക് ​അ​ത് ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​താ​ണെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ടാ​കാം.​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​ ​മാ​ത്ര​മാ​ണ് ​ഇ​ക്കാ​ര്യം​ ​ക​ണ്ട​ത്.​ ​ഹൈ​ക്കോ​ട​തി​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​അ​രു​ൺ​ ​കു​മാ​റി​നോ​ട് ​ബോ​ർ​ഡ്‌​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​സം​ഭ​വം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ​ ​ശ​ബ​രി​മ​ല​യി​ലെ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ജീ​വ​ന​ക്കാ​ര​നെ​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​ന​ത്തി​ന് ​അ​നു​സ​രി​ച്ച് ​തു​ട​ർ​ന​ട​പ​ടി​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​അ​ന​ന്ത​ഗോ​പ​ൻ​ ​പ​റ​ഞ്ഞു.

TAGS: CASE DIARY, TRAVANCORE DEVASWOM BOARD PRESIDENT, SABARIMALA, WATCHER ARUN KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY