തിരുവനന്തപുരം : നിർദ്ധനരായ 50 ക്യാൻസർ രോഗികൾക്കും 25 ഡയാലിസിസ് രോഗികൾക്കും 7 വർഷമായി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസംതോറും നൽകിവരുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടാൻ ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതർ ആശുപത്രിയുടെ കാര്യങ്ങൾ ഗവൺമെന്റ് തലത്തിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്ന് ആനത്തലവട്ടം പറഞ്ഞു. എം.ഡി സി.വിഷ്ണുഭക്തൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ല പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ്‌ലാൽ, ജോസഫിൻ മാർട്ടിൻ, മോഹനൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബാബുരാജ്, ശിവദാസ്, മഞ്ജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |