SignIn
Kerala Kaumudi Online
Friday, 20 September 2024 12.18 AM IST

കൊല്ലത്ത് ഇന്നലെയും എൻ.ഐ.എ റെയ്ഡ്

Increase Font Size Decrease Font Size Print Page
nia

കൊല്ലം: തുടർച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എൻ.ഐ.എ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചാത്തിനാംകുളം സ്വദേശി നിസാമുദ്ദീന്റെ വീട്ടിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഇന്നലെ പുലർച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന രാവിലെ 6.30 വരെ നീണ്ടു. റെയ്ഡ് നടക്കുമ്പോൾ നിസാമുദ്ദീൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻ.ഐ.എ യൂണിറ്റാണ് പരിശോധന നടത്തിയത്.
ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം കൊല്ലം ചവറയിലും കഴിഞ്ഞ മാസം 29ന് കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.