തിരുവനന്തപുരം: ജയ് ഹിന്ദ് ടി.വി കാമറമാൻ കല്ലിയൂർ കുഴിത്തലയ്ക്കൽ സ്വാതിഭവനിൽ ജയചന്ദ്രൻ കല്ലിയൂർ (55) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. നിരവധി സീരിയലുകളിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുള്ള ജയചന്ദ്രന് സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: കവിത.എസ്. മക്കൾ: കിരൺ ചന്ദ്രൻ (പൊലീസ്), കീർത്തി ചന്ദ്രൻ (വിദ്യാർത്ഥിനി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |