SignIn
Kerala Kaumudi Online
Friday, 19 April 2024 2.39 PM IST

ഭവനം പദ്ധതി: 22 വീടുകളുടെ പണം ഫൊക്കാന നൽകും

സതീഷ്ബാബു പയ്യന്നൂരിന്റെ സ്മരണയ്ക്കായി പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിൽ വകുപ്പുമായി സഹകരിച്ച് ഭവനം പദ്ധതി പ്രകാരം 22 വീടുകൾ നിർമ്മിക്കുതിനുള്ള തുക ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) നൽകുമെന്ന് പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വീട് നിർമ്മിക്കുന്നതിനുള്ള സ്ഥലം അടുത്ത മാസത്തോടെ ഭവനം പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് കണ്ടെത്തും. തുടർന്ന് ഫൊക്കാന വില്ലേജിന്റെ നിർമ്മാണം ആരംഭിക്കും.. ഫൊക്കാനയുടെ ഏക വനിതാ അദ്ധ്യക്ഷയായിരുന്ന അന്തരിച്ച മറിയാമ്മ പിള്ളയുടെ പേരിൽ ആതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നഴ്സിന് അവാർഡ് നൽകും. ഫൊക്കാന സാഹിത്യ സമ്മേളനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ സതീഷ്ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായി പ്രവാസി എഴുത്തുകാർ, ലേഖന കർത്താക്കൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുക്കുന്നയാൾക്ക് പുരസ്കാരം നൽകും. അമേരിക്കൻ നിവാസികളായ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ഫൊക്കാന സ്പോൺസർ ചെയ്യുന്ന വൈറ്റ് ഹൗസ് /ക്യാപ്പിറ്റോൾ ഹിൽ ഇന്റേൺഷിപ്പ് പരിപാടിയും, . 500 ഡോളർ വീതം 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും ആരംഭിക്കും.

ഫൊക്കാന കേരള കൺവെൻഷൻ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരം ഹയാ‌ത്ത് റീജൻസി ഹോട്ടലിലും, ദേശീയ കൺവെൻഷൻ 2014 ജൂലായ് 18 മുതൽ 20 വരെ അമേരിക്കയിലെ വാഷിംഗ്ടൺ ‌ഡി.സിയിലും നടക്കും. ഇന്ത്യയിൽ നിന്ന് 1500 പേർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAVANAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.