മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടി ഓടിച്ച വണ്ടി സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. മലയാളികൾ അധികം ഉപയോഗിക്കാത്ത വി എസ് എക്സൽ 100 ആണ് മെഗാസ്റ്റാർ ഉപയോഗിച്ചത്.
ജൂലിയസ് രാജ് എന്നയാളുടെ വണ്ടിയാണ് മമ്മൂട്ടി ഓടിച്ചത്. ഇപ്പോഴിതാ സിനിമ തുടങ്ങുന്നതിന് മുമ്പ് മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് ജൂലിയസ് രാജ്. ' ഒരു പ്രാവശ്യം ചട്ടിയായിട്ട് വണ്ടിയിൽ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരു വണ്ടി കണ്ടു. മമ്മൂക്കയാണ് അതിനകത്തെന്ന് എനിക്കറിയില്ലായിരുന്നു. ആ വണ്ടി ഓവർടേക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചു. നീ എവിടെ പോകുന്നെന്ന് ദേഷ്യത്തോടെ ഒരാൾ ചോദിച്ചു, അപ്പോഴാണ് അത് മമ്മൂക്കയാണെന്ന് മനസിലായത്. രണ്ട് പ്രാവശ്യം അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. എത്ര പൈസ തന്നാലും ഈ വണ്ടി കൊടുക്കില്ല.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |