ലഖ്‌നൗ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങവെ ഒന്നര വയസുകാരിയെ ചെന്നായ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം നടന്നത്. ചക്‌മുസി ഗ്രാമത്തിലെ അംബേദ്‌കർ നഗറിലെ പ്രീതി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചെന്നായ കടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. ഒരു പ്രെെമറി സ്കൂളിലെ ടെന്റിലായിരുന്നു ഇവർ ഉറങ്ങിയിരുന്നത്.
രാത്രി കുട്ടിയുടെ പിതാവ് സന്ദീപ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഒരു ചെന്നായ കുഞ്ഞിനെ കടിച്ചുതിന്നുന്നത് കണ്ടത്. ആളുകളെ കണ്ടതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് ചെന്നായ ഓടിപോയി. ഉടൻ ബന്ധുകൾ കുഞ്ഞിന്റെ മൃതദേഹവുമെടുത്ത് അംബേദ്‌കർ നഗറിലേയ്ക്ക് പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |