കൊച്ചി എറണാകുളം ലാ കോളേജിൽ നടന്ന പരിപാടിക്കിടെ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ പ്രതികരിച്ച് നടി അപർണ ബാലമുരളി. ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നതെന്നും കോളേജ് അധികൃതരുടെ നടപടിയിൽ സംതൃപ്തിയുണ്ടെന്നും അപർണ വ്യക്തമാക്കി. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
ലാ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു, എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവർ ചെയ്തിട്ടുണ്ട് . അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തിൽ മാപ്പ് പറഞ്ഞു. കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു.
ലാകോളേജിൽ യൂണിയൻ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഒരു വിദ്യാർത്ഥിയിൽ നിന്ന് അപർണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജിൽ എത്തിയ വിദ്യാർത്ഥി കൈയിൽ കയറി പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയുമായിരുന്നു. താരം അതൃപ്തി പ്രകടിപ്പിച്ചതോടെ വിദ്യാർത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻ വിമർശനമുയർന്നിരുന്നു. പിന്നാലെ വിദ്യാർത്ഥിയെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |