SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.17 AM IST

മുഖ്യമന്ത്രിയെ വിമർശിച്ച  പൊലീസുകാരന് സ്ഥലംമാറ്റം

p

കോഴിക്കോട്: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ യു. ഉമേഷിനെതിരെയാണ് സ്ഥലംമാറ്റം. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് മാറ്റം. ഉമേഷ് വള്ളിക്കുന്ന് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ ഉമേഷ് വിമർശിച്ചിരുന്നു. 'നായ്ക്കാട്ടം കഴുകിയാ നന്നാവൂല" എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്, കഴുകാൻ മെനക്കെട്ടാൽ കഴുകുന്നോനും നാറും ആ പ്രദേശവും നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ലെന്ന്" തുടങ്ങുന്ന കുറിപ്പിന്റെ അവസാന ഭാഗത്ത് 'ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്‌ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?" എന്നാണ് ഉമേഷ് വിമർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA