ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ഭൃഢ കൃത്യേ എന്ന ചിത്രത്തിൽ സൂരജ് സൺ നായകനാവുന്നു.വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ കല്യാണ ചെക്കനായി തിളങ്ങിയ സൂരജ് സൺ ആദ്യമായാണ് നായകനാവുന്നത്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയമേഖലയിലേക്ക് എത്തിയ സൂരജ് സീരിയലിൽ വേഷമിട്ടു ജനപ്രീതി നേടിയിരുന്നു. ചിത്രീകരണം പൂർത്തിയായ പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ എത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായ മേനോൻ, ജീജ സുരേന്ദ്രൻ, ഹരിത്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവാഗതനായ നിഖിൽ നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഹൈബ്രോ എയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. വിജയ് ശങ്കർ മേനോൻ ആണ് നിർമ്മാണം.മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടൻ, മോഹൻലാൽ ചിത്രം വടക്കുംനാഥൻ, സുരേഷ് ഗോപിയുടെ ഡ്രീംഡ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്തിട്ടുണ്ട്.