SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 AM IST

ട്രെയിൻ ഗതാഗത നിയന്ത്രണം

train

തിരുവനന്തപുരം: കന്യാകുമാരി മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽവേ ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്നുമുതൽ(26-01-2023)ഫെബ്രുവരി 15വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കൊല്ലം - കന്യാകുമാരി, കന്യാകുമാരി - കൊല്ലം മെമു എന്നിവ 26നും ഫെബ്രുവരി 4 മുതൽ 9വരെയും 14,15 തീയതികളിലും റദ്ദാക്കി. പുനലൂർ - നാഗർകോവിൽ എക്സ്‌പ്രസ് , കന്യാകുമാരി -പുനലൂർ എക്സ്‌പ്രസ്, തിരുവനന്തപുരം - നാഗർകോവിൽ എക്സ്‌പ്രസ് എന്നിവ ഫെബ്രുവരി 14മുതൽ 17വരെ റദ്ദാക്കി.

26,27 ദിവസങ്ങളിലും ഫെബ്രുവരി 4മുതൽ 17വരെയും തിരുവനന്തപുരം - തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് തിരുനെൽവേലിയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുച്ചിറപ്പളളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവ്വീസും ഈ ദിവസങ്ങളിൽ തിരുനെൽവേലി വരെ മാത്രമായിരിക്കും. ഈ ദിവസങ്ങളിൽ കോട്ടയം - നാഗർകോവിൽ എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും തിരുവനന്തപുരത്തുനിന്ന് തന്നെയായിരിക്കും. മംഗലാപുരം - നാഗർകോവിൽ എക്സ്പ്രസ് 27,29 തീയതികളിലും ഫെബ്രുവരി 10മുതൽ 13 വരെയും തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്ന് യാത്ര തുടങ്ങുകയും ചെയ്യും. പരശുറാം എക്സ്പ്രസ് 27ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച് 28ന് തിരുവനന്തപുരത്തുനിന്ന് തന്നെ മംഗലാപുരത്തേക്ക് സർവ്വീസ് നടത്തുകയും ചെയ്യും. മധുര -പുനലൂർ എക്സ്പ്രസ് 28ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിച്ച് 29ന് അവിടെ നിന്ന് മടക്കസർവ്വീസും നടത്തും. ബംഗളൂരുവിൽ നിന്നുള്ള ഐലന്റ് എക്സ്പ്രസ് 13,16 തീയതികളിൽ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. 14,17 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് തന്നെ മടക്കസർവ്വീസും നടത്തും. പൂനെ - കന്യാകുമാരി എക്സ്പ്രസ് 12,15 തീയതികളിൽ പാറശ്ശാലയിൽ യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി 17നുള്ള കന്യാകുമാരി - വൈഷ്ണോ ദേവി എക്സ്പ്രസ് പുറപ്പെടാൻ 50മിനിറ്റ് വൈകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.