ന്യൂഡൽഹി: ഇന്നലെ റിപ്പബ്ലിക് ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തിൽ എത്തിയപ്പോഴുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെ പ്രതീകപ്പെടുത്തുന്ന രീതിയിൽ, ബഹുവർണത്തിലുള്ള രാജസ്ഥാനി തലപ്പാവ് ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
വെള്ള കുർത്തയും ,ഷോളും, കറുത്ത കോട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. പരേഡിന് മുമ്പ് ദേശീയ യുദ്ധസ്മാരകത്തിൽ വ്യോമസേനയുടെ സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ നിന്നുള്ള ബ്രഹ്മകമൽ തൊപ്പിയും, മണിപ്പൂരിലെ ലീറം ഫീയുമായിരുന്നു മോദി ധരിച്ചത്.
പൊതുവെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമൊക്കെ ഒരു പ്രത്യേക ഗോത്രത്തിന്റെയോ പ്രദേശത്തിന്റെയോ പരമ്പരാഗത വസ്ത്രങ്ങളാണ് പ്രധാനമന്ത്രി ധരിക്കാറ്. ഒഡിഷ പട്ട് ആണ് ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമു ധരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |