പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തും സി.ഡി.എസും ചേർന്ന് കുടുംബശ്രീ ഓക്സിലറി അംഗങ്ങൾക്കായി പരീശിലനം സംഘടിപ്പിച്ചു. ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശിൽ യോജന ഡി.ഡി.യു.ജി.കെ.വൈ യുവകേരളം എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ്പരീശീലനം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് രണ്ടര ലക്ഷംരൂപയുടെ പഞ്ചായത്ത് റിവോൾവിംഗ് ഫണ്ടിന്റെ വിതരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബേബി തോപ്പിലാൻ ഉദ്ഘാനം ചെയ്തു. ചെയർപേഴ്‌സൺ ഷൈജി ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി.ചാർളി, അംഗം സെക്രട്ടറി ആർ.എസ്‌ഗോപകുമാർ , ലൈല , സൗമ്യ സുബാഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |