ലക്നൗ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. ലക്നൗവിൽ രാത്രി 7 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ഇന്ന് ജയിച്ചെങ്കിൽ മാത്രമേ പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താൻ ഹാർദ്ദിക്കിനും സംഘത്തിനുമാകൂ. മറുവശത്ത് ഏകദിന പരമ്പരയിൽ തൂത്തുവാരപ്പെട്ടതിന്റെ നാണക്കേടിലുള്ള ന്യൂസിലൻഡിന് ആദ്യ മത്സരത്തിലെ ജയം വലിയ ആത്മവിശ്വാസമാണ് നൽകിയത്. ട്വന്റി-20പരമ്പര നേടി ഏകദിനത്തിലെ തോൽവിക്ക് പകരംവീട്ടാനുള്ള ഒരുക്കത്തലാണവർ.
റാഞ്ചിയിലെ ആദ്യ മത്സരത്തിൽ ബൗളിംഗിലെ കുന്തമുകളായ ഉമ്രാനും അർഷ്ദീപും ബാറ്റിംഗ്നിരയിലെ മുൻനിരക്കാരും പാടെ നിറംമങ്ങിപ്പോയതാണ് തോൽവിയുടെ പ്രധാന കരണം. പിഴവുകൾ പരിഹരിച്ച് ഇന്ത്യൻ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലൈവ്: സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |