SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.08 PM IST

ബി ജെ പിക്ക് ക്ലീൻ സ്വീപ്പിന് സാദ്ധ്യതയില്ല, 2024ൽ  മിനിമം  അമ്പത്  സീറ്റ്  ചുരുങ്ങും; പ്രതികരിച്ച് തരൂർ

വെല്ലുവിളികളിൽ നിന്ന് ഓടിപ്പോകുന്ന വ്യക്തിയല്ല താനെന്ന് കോൺഗ്രസിന്റെ ദേശീയ നേതാവ് ശശി തരൂർ എം പി. താനൊരു ഭാരതീയ പൗരനാണെന്നും അദ്ദേഹം കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിൽ പറഞ്ഞു.

tharoor

' എന്റെ ജീവിതത്തിൽ ഞാൻ ഒന്നും ഒളിച്ച് ചെയ്തിട്ടില്ല. അതായിരുന്നു എന്റെ കുഴപ്പം. നമ്മൾ ഒന്നും ഒളിച്ച് ജീവിച്ചിട്ട് കാര്യമില്ല എന്നൊരു വിശ്വാസമുണ്ടായിട്ടുണ്ട്. എല്ലാ വിഷയത്തിലും ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്.എന്റെ മനസിൽ വരുന്നത് ഞാൻ ചിന്തിച്ചിട്ട് പറയും.'

'ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് പ്രവർത്തകരുടെയിടയിൽ വലിയൊരു ഊർജവും ആവേശവും വന്നിട്ടുണ്ട്. ഒരു ആത്മവിശ്വാസം കൂടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഇമേജിനും മാറ്റം വന്നു. കുറേ വർഷങ്ങളായി പപ്പു എന്നൊക്കെ പറഞ്ഞ് ബി ജെ പിക്കാർ നടന്നു. ഈ യാത്രയിൽ 130 ദിവസം നോൺസ്‌റ്റോപ്പായി നടന്ന് ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയാണ് രാഹുൽ. ഈ യാത്രയിൽ പന്ത്രണ്ട് പതിമൂന്ന് പ്രസ് കോൺഫറൻസ് ചെയ്തിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഒരു പ്രസ് കോൺഫറൻസെങ്കിലും ചെയ്തിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് ക്ലീൻ സ്വീപ്പിന് സാദ്ധ്യതയില്ലെന്നും തരൂർ വ്യക്തമാക്കി. 'ഈ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഒന്നുകിൽ മോദി - ഷാ ഭരണം തുടരും. അല്ലെങ്കിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്ന് സഹകരിച്ച് ഒരു സർക്കാർ. എന്റെ അഭിപ്രായത്തിൽ വോട്ടിൽ ബി ജെ പിയ്‌ക്ക് കുറവുണ്ടാകും.ബി ജെ പിയ്ക്ക് 2024ൽ മിനിമം അമ്പത് സീറ്റ് ചുരുങ്ങും.'- തരൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, SHASHI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA