തിരുവനന്തപുരം: കെട്ടിട നികുതി വർഷംതോറും അഞ്ചു ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കെ, നികുതി യഥാസമയം പിരിച്ചെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കടുത്ത അലംഭാവം. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 14 ജില്ലകളിൽ നിന്നായി പിരിഞ്ഞു കിട്ടേണ്ടത് 1862 കോടിയാണ്.
ആറു മാസത്തിലൊരിക്കലാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്.എന്നാൽ യഥാസമയം നോട്ടീസ് പോലും നൽകാറില്ല.കെട്ടിട സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും വൻതോതിലുള്ള എറണാകുളം,തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടെ നികുതി പിരിവിൽ ഏറെ പിന്നിലാണ്. പല സർക്കാർ സ്ഥാപനങ്ങളും വൻകിട സ്വകാര്യ സ്ഥാപനങ്ങളും കൃത്യമായി അടയ്ക്കുകയോ, പിരിച്ചെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയോ ചെയ്യുന്നില്ല. 47.4 % പിരിച്ചെടുത്ത പത്തനംതിട്ടയാണ് പിരിവിൽ മുന്നിൽ . 20.66 % പിരിച്ച എറണാകുളം ഏറ്റവും പിന്നിൽ. 35.36% പിരിച്ച കൊല്ലമാണ് കോർപ്പറേഷനുകളിൽ മുന്നിൽ. 1.08 % മാത്രം പിരിച്ച തൃശൂർ കോർപ്പറേഷൻ ഏറ്റവും പിന്നിലും.
രാമനാട്ടുകര
നഗരസഭയിൽ 0.01
സംസ്ഥാനത്തെ നഗരസഭകളിൽ കെട്ടിട നികുതി പിരിവിൽ മുന്നിൽ കോഴിക്കോട് മുക്കമാണ് -48.66%. കോഴിക്കോട് രാമനാട്ടുകരയാണ് ഏറ്റവും പിന്നിൽ-0.01.
രണ്ട് പഞ്ചായത്തുകൾക്ക്
നൂറ് മേനി
രണ്ട് ഗ്രാമ പഞ്ചായത്തുകൾ 100 ശതമാനം കെട്ടിട നികുതിയും പിരിച്ചെടുത്തു. കണ്ണൂർ പെരളശേരിയും കാസർകോട് വലിയപറമ്പയും. തിരുവനന്തപുരം ചെറുന്നിയൂരാണ് ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും പിന്നിൽ (12.26%).
കെട്ടിട നികുതി
(കിട്ടേണ്ടത്, പിരിച്ചെടുത്തത്,
ശേഷിക്കുന്നത്- കോടിയിൽ)
തിരുവനന്തപുരം..........446.16, 102.17, 343.99
കൊല്ലം...........................110.72, 49.94, 60.81
പത്തനംതിട്ട..................63.29, 29.98, 33.28
ആലപ്പുഴ........................120.36, 32.69, 87.71
കോട്ടയം.........................159.69, 39.58, 120.09
ഇടുക്കി...........................50.06, 20.35, 29.65
എറണാകുളം................ 700.21, 144.62, 555.52
തൃശൂർ...........................257.48, 59.72, 197.73
പാലക്കാട്......................124.14, 49.25, 74.87
മലപ്പുറം..........................138.62, 61.93, 76.67
കോഴിക്കോട്.................204.45, 70.20, 134.23
വയനാട്.........................41.82, 16.39, 25.43
കണ്ണൂർ...........................140.40, 58.68, 81.72
കാസർകോട്.................48.34, 20, 28.33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |