കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ദലിത് വിഭാഗത്തിലെ തൊഴിലാളികൾ ഇല്ലെ ന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം തള്ളി ശുചീകരണ തൊഴിലാളികൾ. ഒരാൾ ദലിത് വിഭാഗത്തിൽപ്പെട്ട തൊഴിലാളിയും മൂന്ന് ഒ.ബി.സിക്കാരും മറ്റൊരാൾ നായരാണെന്നും ജീവനക്കാർ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കർ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികൾ ആവർത്തിച്ചു. ശങ്കർമോഹൻ സാറിന്റെ വീട്ടിൽ നേരിട്ട ദുരവസ്ഥയാണ് ഞങ്ങൾ പറഞ്ഞത്. എന്നാൽ തങ്ങളുടെ തിക്താനുഭവങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും അടൂർ തയ്യാറായില്ലെന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |