കോഴിക്കോട്: ആഗോളമായി സാമ്പത്തിക മാന്ദ്യ ഭീഷണി നിലനിൽക്കുന്നതിനിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ബഡ്ജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അടു ത്ത വർഷത്തേക്ക് പ്രതീക്ഷിക്കുന്ന സാമ്പത്തിക വളർച്ച 6 മുതൽ 6.8 ശതമാനം മാത്രമാണ്.
മൂലധനച്ചെലവുകൾക്ക് മുൻവർഷത്തെക്കാൾ 33 ശതമാനം ഉയർന്ന വിഹിതം നീക്കിവച്ചത് സ്വാഗതാർഹമാണ്.
അതേസമയം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വളരെ ഉയർന്ന നിരക്കിലായതിനാൽ വലിയ തോതിലുള്ള സ്വർണക്കള്ളക്കടത്താണ് നടന്നുകൊണ്ടിരിക്കുന്നത്. ബഡ്ജറ്റിൽ തീരുവ കുറയ്ക്കാത്തത് നിരാശാജനകമാണ്. ഇപ്പോൾ 15 ശതമാനമാണ് ഫലത്തിൽ ഇറക്കുമതി തീരുവ. അത് കുറയ്ക്കാതെ കള്ളക്കടത്തും നിയമവിരുദ്ധ കച്ചവടവും നിയന്ത്രിക്കാൻ കഴിയില്ല. ബഡ്ജറ്റ് ചർച്ചയ്ക്ക് മന്ത്രി മറുപടി പറയുമ്പോൾ ഇക്കാര്യം പരിഗണിക്കണം.
ബഡ്ജറ്റിൽ ആദായനികുതി നിരക്കിൽ പ്രഖ്യാപിച്ച ഇളവുകൾ ഇടത്തരം വരുമാനക്കാർക്ക്
വലിയ നേട്ടമാകും. ആദായ നികുതി ഒഴിവിനുള്ള പരിധി 5 ലക്ഷംരൂപയിൽ നിന്ന് 7ലക്ഷം രൂപയായി
ഉയർത്തിയത് വലിയൊരു വിഭാഗം ആളുകൾക്ക് ഗുണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |