തിരുവനന്തപുരം: ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിന് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോൾ കേരളത്തിന് ബജറ്റ് വൻനിരാശയാണ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എയിംസ് ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. കോവിഡ് കാരണം മടങ്ങിയ പ്രവാസികൾക്ക് പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കൂട്ടുക, കശുവണ്ടി മേഖലയിലെ പാക്കേജ് എന്നിവ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.
തൊഴിലില്ലായ്മ പരിഹരിക്കാനോ വിലക്കയറ്റം നിയന്ത്രിക്കാനോ ഉള്ള പദ്ധതികളൊന്നും ബജറ്റിലില്ല. കർഷക വായ്പകൾ എഴുത്തള്ളുന്നതിലും കടാശ്വാസ പദ്ധതികളിലും ബജറ്റിൽ മൗനമാണ്. തൊഴിലുറപ്പ് പദ്ധതിയെ കൊല്ലുകയാണ് ഈ ബജറ്റിലും. കഴിഞ്ഞ ബഡ്‌ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടി വകയിരുത്തി. പുതിയ ബഡ്ജറ്റിൽ 60,000 കോടിയായി കുറച്ചു. ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യു.പി.എ സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരാണ് മോദി സർക്കാരെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |