ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൻ നടന്ന നിള ദേശീയ നൃത്ത, സംഗീതോത്സവ സമാപന ദിനത്തിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം കലാകാരന്മാർ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് പരാതി അയച്ചു. കലാമണ്ഡലത്തിലെ വൈസ് ചാൻസലർ ചുമതല വഹിക്കുന്നയാളും കലാമണ്ഡലം രജിസ്ട്രാറും വിദ്യാർത്ഥികളും ചേർന്ന് ഡിസ്‌കോ ഡാൻസ് കളിച്ചുവെന്നാണ് ആരോപണം.
പരിപാടികൾ അവസാനിപ്പിച്ച ശേഷം ഉദ്യോഗസ്ഥരും ഒരു കൂട്ടം വിദ്യാർത്ഥികളും ചേർന്നാണ് പാർട്ടി നടന്നതെന്ന് പറയപ്പെടുന്നു. കലാമണ്ഡലം കൂത്തമ്പലത്തിലും പരിസരത്തും വച്ചാണ് സംഭവം നടന്നത്. ഗുരുകുല സമ്പ്രദായത്തിൽ ഏറെ ചിട്ടയോടെ കലകൾ അഭ്യസിപ്പിക്കുന്ന കലാമണ്ഡലത്തിൽ ഇത്തരത്തിൽ നടന്ന പരിപാടി ഏറെ വിവാദമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |