തിരുവനന്തപുരം: തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമ്മാനമായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. 19മേഖലകളിലെ തൊഴിൽ മികവിനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ ഓരോ മേഖലയിലും അവസാന റൗണ്ടിലെത്തുന്ന രണ്ട്,മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000-5,000രൂപ വീതമാണ് കാഷ് അവാർഡായി നൽകുക. മേഖലാ സംസ്ഥാനതലങ്ങളിലെ മുഖാമുഖത്തിനെത്തുന്ന തൊഴിലാളികൾക്ക് യഥാക്രമം 500-1000 രൂപ വീതം ദിനബത്തയും നൽകും.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിനായി തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ അഞ്ചാം തീയതിക്കുള്ളിൽ www.lc.kerala.gov.inൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |