SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കിട്ടാൻ ഏറ്റവും ഭാഗ്യം ലഭിച്ച നാളുകാർ ഇവരാണ്, ധാരാളം പണം സമ്പാദിക്കും

good-fortune

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 മെയ് 13 1201 മേടം 30 ചൊവ്വാഴ്ച. (45 നാഴിക 26 വിനാഴിക വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം നക്ഷത്രം രേവതി വിനാഴിക വരെ)

(ഏകാദശി തിഥി 18 നാഴിക 27 വിനാഴിക വരെ) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)

അശ്വതി: അപവാദങ്ങളും ആരോപണങ്ങളും നേരിടേണ്ടിവരും, സൂക്ഷിച്ചില്ലെങ്കിൽ ധനനഷ്ടമുണ്ടാകും, സ്വജനങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽ തടസ്സം വരും.

ഭരണി: പ്രതീക്ഷിക്കുന്നതിലുമധികം പണച്ചെലവ് അനുഭവപ്പെടും, പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും, വിവാദങ്ങളിൽ പരാജയം ഉണ്ടാകും.

കാർത്തിക: പ്രേമബന്ധങ്ങൾ മുഖേന അപകീർത്തിക്ക് സാദ്ധ്യത, ചെലവുകൾ അധികരിക്കും, സുഹൃത്തുക്കളാൽ പലവിധ വിഷമതകൾ ഉണ്ടാകും. അന്യർക്കായി പരിശ്രമിക്കും.

രോഹിണി: സ്ത്രീകളുടെ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം, പണം ചെലവഴിക്കാൻ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അൽപ്പം മന്ദതയുണ്ടാകും.

മകയിരം: അന്യർക്കായി ജാമ്യം നിന്നതിന്റെ പേരിൽ ധനനഷ്ടം ഉണ്ടാകും, ദൂരസ്ഥലങ്ങളിലേക്ക് മാറ്റം, ശത്രുക്കൾ വർദ്ധിക്കും, സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസ്സം നേരിടും.

തിരുവാതിര: കർമ്മമേഖലയിൽ അശ്രദ്ധയും പ്രതിസന്ധികളും ഒഴിവാക്കുക, ഉയർന്ന സ്ഥാനം ആഗ്രഹിക്കുന്നവർക്ക് സ്വന്തം പ്രയത്നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും.

പുണർതം: സമാധാനവും സന്തോഷവും, പുറമേ നിന്നുള്ള സഹായങ്ങൾ ലഭിക്കും. ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

പൂയം : പലവിധത്തിലുള്ള സുഖാനുഭവങ്ങൾ, ബുദ്ധിപരമായി പ്രവൃത്തിക്കും ധനാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളും ലഭ്യമാകും. ആത്മാർത്ഥതയുള്ള ഉപദേശങ്ങൾ ലഭിക്കും. സാമർത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും.

ആയില്യം : ദാമ്പത്യവിഷയങ്ങളിൽ പൊതുവേ സുഖം, ജോലിയിൽ അനുകൂലമായ രീതിയിൽ മാറ്റം, പ്രമോഷന് വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങൾ തമ്മിൽ ഐക്യതയുണ്ടാവും.

മകം: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര സഹായം ലഭിക്കും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.

പൂരം: ശാരീരിക അസ്വസ്ഥതകൾ കുറയും, ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും, ജോലി സ്ഥിരത,ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാദ്ധ്യത. സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം.

ഉത്രം: നിത്യചെലവ് വരവിന് അനുസരിച്ചായിരിക്കില്ല, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.കുടുംബത്തിൽ നിന്നും മാറി താമസിക്കും.

അത്തം: കർമ്മമേഖലയിലെ പ്രശ്നങ്ങൾ അസ്വസ്ഥതയുണ്ടാക്കും. അപ്രതീക്ഷിതമായി ചെലവുകൾ വരാം. അയൽവാസികളുമായി പിണക്കം വരും. അപകടങ്ങൾ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.

ചിത്തിര: സഹപ്രവർത്തകർ കൂടെ നിന്ന് ചതിക്കാൻ സാദ്ധ്യതയുണ്ട്, തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസ്സങ്ങൾ നേരിടും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങൾ പരാജയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.

ചോതി: പ്രശ്നങ്ങളിൽനിന്നൊക്കെ മോചനം ലഭിക്കും, ആത്മവിശ്വാസം വർദ്ധിച്ചുവരും, സർക്കാർ പദവിയിലിരിക്കുന്നവർക്ക് പദവിയിൽ ഉയർച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദർഭം വരും.

വിശാഖം: തന്റേതല്ലാത്ത കാരണം കൊണ്ട് നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും, കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും.

അനിഴം : യാത്രകൾ മുഖേന അധികചെലവുകളും ശാരീരിക ക്ലേശവും, കാര്യസാദ്ധ്യതയും തൊഴിലിൽ അഭിവൃദ്ധിയുമുണ്ടാകും. പിതൃഭൂസ്വത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.

കേട്ട: അധികാര പദവികളും ഉന്നതിയിലേക്കുള്ള സ്ഥാനമാനങ്ങളും വന്നുചേരും. പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. ധനാഭിവൃദ്ധിയുടെ അവസരം.

മൂലം : സുഖകരമായ ദാമ്പത്യം, സന്താനങ്ങൾക്ക് വിവാഹ യോഗം, അനുകൂലമായ ജോലിമാറ്റം, മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങൾ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.

പൂരാടം : ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും, അന്യരാജ്യത്ത് വിജയം, ഉയർന്ന സ്ഥാനപ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.

ഉത്രാടം: പ്രശസ്തിയും വിജയവും, കൈമോശം വന്ന വസ്‌തുക്കൾ തിരികെ ലഭിക്കും, ഉദാര മന:സ്‌കതയോടെ പ്രവർത്തിക്കും. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.

തിരുവോണം : സന്താനങ്ങൾ വഴി സന്തോഷവും അഭിമാനവും, സംതൃപ്തി, കുടുംബസുഖം, ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വമുള്ള ചുമതല ലഭിക്കും. സാമർത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും.

അവിട്ടം: പുതിയ പങ്കാളി വഴി ഭൂമി ധന നേട്ടം. സംതൃപ്തിയും സമാധാനവും ഉണ്ടാകും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാൻ കഴിയും. ഈശ്വര പ്രീതികരങ്ങളായ കാര്യങ്ങൾക്ക് ധാരാളം സമയം ചിലവഴിക്കും.

ചതയം: ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും, സംസാര ചാതുര്യം കൊണ്ട് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റി വെച്ച ഇഷ്ടങ്ങൾ നടപ്പിലാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും.

പൂരുരുട്ടാതി: സ്ത്രീ സംബന്ധ വിഷയങ്ങളിൽ വളരെയേറെ കരുതൽ വേണം. സ്ത്രീകൾ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാൻ മടിക്കും.

ഉത്രട്ടാതി: പലവിധ ക്‌ളേശങ്ങൾക്കും സാദ്ധ്യതയുണ്ട്, സുഹൃത്തുക്കൾ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും, മുൻകോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

രേവതി: സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, തൊഴിൽസ്ഥലത്ത് കഠിനമായ പരിശ്രമം വേണ്ടി വരും, ചതി,വഞ്ചന ഇവയിൽപ്പെട്ട് ധനനഷ്ടം ഉണ്ടാകും. മുൻകോപം നിമിത്തം സുഹൃത്തുക്കൾ അകലും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IDEAL COUPLES, MONEY, GOOD FORTUNE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY