
നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിന്റെ വ്യക്തി ജീവിതത്തെയും വിവാഹ ജീവിതത്തെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അടുത്തിടെ തമിഴ് യൂട്യൂബർ ഖുഷ്ബുവിനെതിരെ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അഷ്റഫിന്റെ വീഡിയോ. വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഖുഷ്ബുവിന്റേതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്
നടി ഖുഷ്ബുവിനെ നടൻ സുന്ദർ സി വിവാഹം ചെയ്തതിന് പിന്നിശ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് തമിഴിലെ യൂട്യൂബറായ പണ്ഡ്യൻ രംഗത്തെത്തിയിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ് രണ്ട് പെൺകുട്ടികളുടെ മാതാവായി സന്തോഷത്തോടെയും സ്വസ്ഥതയോടെയും ജീവിതം മുന്നോട്ടുനീങ്ങുകയും ഖുഷ്ബുവിന് 57 വയസ് പിന്നിടുകയും ചെയ്തപ്പോഴാണ് പാണ്ഡ്യൻ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
'ഭർത്താവായ സുന്ദർ പ്രണയിച്ച് ഗർഭിണിയാക്കിയ ശേഷം ഖുഷ്ബുവിനെ ഉപേക്ഷിച്ച് നാടുവിട്ടുപോയി. അങ്ങനെ തകർന്ന മനസുമായി കഴിയുമ്പോൾ ഒളിവിലായിരുന്ന സുന്ദറിന് ഒരു ഫോൺകോൾ വരുന്നു. ബോംബെയെയും ദുബായിയേയും വിറപ്പിച്ച ദാവൂദ് ഇബ്രാഹിമായിരുന്നു മറുതലയ്ക്കൽ. എന്താടോ എന്റെ കുടുംബത്തിലെ പെണ്ണിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞോ? ഇത്രയും കേട്ടപ്പോൾ തന്നെ സുന്ദർ ഭയന്നുവിറച്ചു. അതോടെ ഖുഷ്ബുവിനെ വിവാഹം കഴിക്കാൻ സമ്മതിക്കുകയായിരുന്നുട- പുതിയ ചിന്തന എന്ന ടിവി പേജിലാണ് പാണ്ഡ്യന്റെ ഈ അഭിമുഖം വന്നത്.
ഈ വീഡിയോ കണ്ട് ദേഷ്യം വന്ന ഖുഷ്ബു ആ വീഡിയോയ്ക്ക് താഴെ നേരിട്ടെത്തി മറുപടി കൊടുത്തു. ഈ ഡാഷ് മകനെ ഞാൻ നടുറോഡിലിട്ട് തല്ലേണ്ടിയിരിക്കുന്നു. ഉറപ്പായും ഞാൻ ഇവനെ ചെരുപ്പൂരി അടിക്കും. ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ അവനോട് എന്റെ മുമ്പിൽ വരാൻ പറയൂ. ഇത് തമിഴ്നാട്ടിൽ എങ്ങും വലിയ വാർത്താ പ്രധാന്യത്തോടെ പ്രചരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ഖുഷ്ബുവിന്റേത്. നടൻ പ്രഭുവുമായി നാലര വർഷം ലിവിംഗ് ടുഗേദർ ബന്ധത്തെക്കുറിച്ചും കുട്ടിക്കാലത്ത് തന്റെ പിതാവിൽ നിന്നും ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചും യാതൊരു മടിയുമില്ലാതെ അവർ പൊതുമദ്ധ്യത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
ബോംബയിൽ നിന്നുള്ള ഹിന്ദി നടിമാർ തമിഴകത്ത് വേരുറപ്പിക്കുന്നതിന് തുടക്കമിട്ടത് ഖുഷ്ബുവാണ്. അവരെ പിന്തുടർന്ന് വന്ന നടിമാരായ മനീഷ കൊയ്‌രാള, തബു, നഗ്മ, ശിൽപ ഷെട്ടി, പൂജ ബട്ട് എന്നിവർക്ക് ആർക്കും തന്നെ ഖുഷ്ബുവിനെപ്പോലെ ജനഹൃദയങ്ങൾ കീഴടക്കാൻ സാധിച്ചിട്ടില്ല. ഒരു നടിയോടുള്ള ആരാധന മൂത്ത് അവരെ പ്രതിഷ്ഠിച്ച് അമ്പലം പണിതത് ചരിത്രത്തിൽ ആദ്യമായി ഖുഷ്ബുവിന് വേണ്ടിയാണ്. എന്നാൽ അതേ അമ്പലം ആരാധകർ തകർത്തത് ആ പ്രതിഷ്ഠയുടെ വായിൽ നിന്ന് വീണ ഒരു വാചകത്തെത്തുടർന്നാണ്. പെൺകുട്ടികൾക്ക് വിവാഹത്തിന് മുമ്പും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നതാണ്. അതിനെതിരെ സ്ത്രീകൾ തെരുവിലറങ്ങി. നടിയുടെ വീടിന് ചുറ്റും കുറ്റിച്ചൂലുമായി സ്ത്രീകൾ അണിനിരന്നു.
രാഷ്ട്രീയക്കാരും മതസംഘടനകളും ഖുഷ്ബുവിനെതിരെ വാളെടുത്തു. അതോടെ ആ അമ്പലത്തിലെ പ്രതിഷ്ഠയായ ഖുഷ്ബൂദേവി വെറും മൂദേവിയായി. ഈ വിഷയത്തിൽ ഖുഷ്ബുവിനെതിരെ നിരവധി കോടതികളിൽ കേസുകൾ കുമിഞ്ഞുകൂടി. ഒടുവിൽ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതി വരെ എത്തി .സുപ്രീം കോടതിയുടെ ഒരു ചോദ്യത്തോടെ കേസുകൾ എല്ലാം വാനിഷ് ആയി. കോടതി ചോദിച്ചു, വിവാഹത്തിനു മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്താണ് കുഴപ്പം എന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |