SignIn
Kerala Kaumudi Online
Saturday, 16 May 2026 12.44 AM IST

'വിജയ്‌യുടെ എല്ലാ ഭാഗ്യത്തിനും കാരണം തൃഷയുടെ കയ്യിലെ ടാറ്റു, ഇരുവർക്കും നല്ല രാശിപ്പൊരുത്തം'

vijay

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും നടി തൃഷ കൃഷ്‌ണനെയും ചേർത്തുവച്ച് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്‌ച വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും എല്ലാവരും ശ്രദ്ധിച്ചത് തൃഷയെയാണ്. തൃഷയുടെ കയ്യിലെ ടാറ്റുവിന്റെ ചിത്രങ്ങളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഈ ടാറ്റൂ വിജയ്‌ക്ക് ഭാഗ്യം കൊണ്ടുവന്നു എന്ന രീതിയിലാണ് ഇപ്പോൾ പോസ്റ്റുകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തൃഷയുടെ രാശിയായ ടോറസുമായി ബന്ധപ്പെട്ട ടാറ്റുവാണ് തൃഷയുടെ കൈപ്പത്തിയുടെ പുറക് ഭാഗത്തായി ചെയ്‌തിരിക്കുന്നത്. ഭാഗ്യവും ജീവിതവിജയവും ഈ ടാറ്റു കൊണ്ടുവരുമെന്നാണ് നടി ഇതിലൂടെ വിശ്വസിക്കുന്നത്. വർഷങ്ങളായി ഈ ടാറ്റു തൃഷയുടെ കയ്യിലുണ്ട്. എന്നാൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് തമിഴ്‌നാട് തിരഞ്ഞെടുപ്പിന് വോട്ടിട്ട ശേഷം മഷി പുരണ്ട വിരൽ കാട്ടുമ്പോഴാണ്. വിജയ്‌യുടെ ഭാഗ്യം ഈ ടാറ്റുവാണോ? എന്ന രീതിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. വിജയ്‌‌ക്കും തൃഷയ്‌ക്കും നല്ല രാശിപ്പൊരുത്തമാണെന്ന് പോലും ചർച്ചയായി. ചിലർ കുറിച്ചിരിക്കുന്നത്. തൃഷയുടെ രാശിചക്ര ബന്ധം കാരണമാണ് വിജയ് സമീപകാലത്ത് എല്ലാ രംഗത്തും വിജയിച്ചതെന്നാണ്.

tattoo

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ പെരുമാറ്റത്തെക്കുറിച്ച് പലരും കുറിപ്പുകൾ പങ്കുവച്ചിരുന്നു. ഇളംനീല നിറത്തിലുള്ള കാഞ്ചീവരം സാരി ധരിച്ച്, മുല്ലപ്പൂക്കൾ ചൂടി പരമ്പരാഗത ലുക്കിലാണ് തൃഷ എത്തിയത്. അതിസുന്ദരിയായെത്തിയ തൃഷ പെട്ടെന്നുതന്നെ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ജനക്കൂട്ടത്തിന് നേരെ കൈവീശി അവർ സദസിനെ സ്‌നേഹപൂർവം സ്വാഗതം ചെയ്‌തു. തൃഷയുടെ രൂപഭാവത്തെ പലരും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി താരതമ്യം ചെയ്‌തു. തൃഷയുടെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് പോലും പലരും ചർച്ച ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY, TVK, TRISHA KRISHNAN, TATTOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY