SignIn
Kerala Kaumudi Online
Sunday, 17 May 2026 10.09 PM IST

വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ; വായ്പാ പരിധി കുറച്ച നടപടിയിൽ കേന്ദ്രമന്ത്രി സന്തോഷിക്കുന്നു, വിമ‌ർശനവുമായി മന്ത്രി റിയാസ്

m-riyas-v-muraleedharan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രനടപടിയിൽ എല്ലാവരും ദുഃഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തിന് വേണ്ടി പ്രശ്നത്തിൽ ഇടപെടേണ്ടിയിരുന്നയാളായിരുന്നു വി മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ​തി​ന​ഞ്ചാം​ ​ധ​ന​കാ​ര്യ​ ​ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​ര​മു​ള്ള​ ​ക​ട​മെ​ടു​പ്പ് ​പ​രി​ധി​യി​ലു​ള്ള​ 55,182​ ​കോ​ടി​യി​ൽ​ 34,661​ ​കോ​ടി​ ​രൂ​പ​യും​ ​കേ​ര​ളം​ ​എ​ടു​ത്തെ​ന്ന് ​വി മു​ര​ളീ​ധ​ര​ൻ​ ഇന്നലെ ​പ​റ​ഞ്ഞിരുന്നു.​ ​ശേഷിക്കുന്ന 20,521 കോടിരൂപയിൽ ആദ്യ മൂന്ന് പാദങ്ങളുടേതായ 15,390 കോടി രൂപ അനുവദിച്ചു. ബാക്കി​യു​ള്ള​ 5,131​ ​കോ​ടി​ 2024​ ​ജ​നു​വ​രി​യി​ൽ​ ​അ​നു​വ​ദി​ക്കും.​ ​അ​തി​നെ​ ​വെ​ട്ടി​കു​റ​യ്ക്ക​ലാ​യി​ ​ധ​ന​മ​ന്ത്രി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത് ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. പിന്നാലെ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രമന്ത്രിയെ വിമർശിച്ച് രംഗത്തെത്തി.

സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സംസ്ഥാനത്തിന് ഒരു വർഷം 1.75 ലക്ഷം കോടിയാണ് ആകെ ചെലവ് വരുന്നത്. ഇതിൽ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഇതിൽ രണ്ടായിരം കോടി രൂപ കടമെടുക്കാൻ ഏപ്രിലിൽ അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം 15,390 കോടി കടമെടുക്കാൻ അനുമതി നൽകി. നിലവിലെ ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാൻ അവകാശമുണ്ട്. എന്നാൽ വായ്പ പരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് മറുപടിയില്ല. ഇത് ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ എന്ന് മന്ത്രി ചോദിച്ചു. പാർട്ടി ഓഫീസിലിരുന്ന് എഴുതിയ കണക്കായിരിക്കും മുരളീധരൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V, CENTRAL, MINISTRY, RIYAS, MUHAMMAD, STATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA