SignIn
Kerala Kaumudi Online
Monday, 04 May 2026 8.33 AM IST

പത്മകുമാറിന്റെ മകൾ അനുപമ ചില്ലറക്കാരിയല്ല, യൂട്യൂബിലുള്ളത് ലക്ഷക്കണക്കിന് സബ്‌സ്ക്രൈബേഴ്‌സ്, സോഷ്യൽ മീഡിയയിലൂടെ പിരിവും നടത്തി

Increase Font Size Decrease Font Size Print Page

anupama

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അൽപം മുമ്പാണ് പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.


നർത്തകിയും സോഷ്യൽ മീഡിയ താരവുമാണ് അറസ്റ്റിലായ അനുപമ. ഫേസ്ബുക്കിലും യൂട്യൂബിലുമെല്ലാം സജീവമാണ്. യൂട്യൂബിൽ മാത്രം അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് യുവതിയ്ക്കുള്ളത്. അനുപമ പത്മൻ എന്ന പേരിലാണ് ഫേസ്ബുക്ക് ഐഡിയും യൂട്യൂബ് ചാനലും. യൂട്യൂബിൽ 381 വീഡിയോകളാണ് ഇതുവരെ അപ്‌ലോഡ് ചെയ്തത്. ഇംഗ്ലീഷിലാണ് അവതരണം. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചായിരുന്നു കൂടുതലും വീഡിയോ ചെയ്തിരുന്നത്.

യുവതി പോസ്റ്റ് ചെയ്ത മിക്ക വീഡിയോകളും വൈറലാണ്. പത്ത് മില്യണിലധികം വ്യൂസ് കിട്ടിയ വീഡിയോകൾ വരെ കൂട്ടത്തിലുണ്ട്. ഫാഷൻ ഡിസൈനിനോടും കമ്പമുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. മൃഗസ്നേഹി കൂടിയാണ് ഇവരെന്ന് വീഡിയോയിൽ നിന്ന് വ്യക്തം.


ഉടമകൾ തെരുവിലേക്ക് വലിച്ചെറിയുന്ന നായകളെ യുവതി ഏറ്റെടുക്കുമായിരുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇവയെ നോക്കാനും മറ്റും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം സോഷ്യൽ മീഡിയയിലൂടെ പിരിവും നടത്തിയിരുന്നു.

TAGS: CASE DIARY, CHILD KIDNAP CASE, ABHIGAIL, ANUPAMA PADMAN, YOUTUBER, PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.