SignIn
Kerala Kaumudi Online
Monday, 04 May 2026 3.23 PM IST

ലൈംഗികബന്ധത്തിനായി ഉപദ്രവിച്ചു,തല ഭിത്തിയിൽ ഇടിപ്പിച്ചു, ശ്വാസം മുട്ടിച്ചു; പെൺകുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

Increase Font Size Decrease Font Size Print Page
anoop

കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ്. പ്രതിയായ അനൂപ് തന്നെയാണ് പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെൺകുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും ഇടിയേറ്റ പാടുകളുമുണ്ട്. പെൺകുട്ടി ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ അനൂപ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഇയാൾ സംശയരോഗിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി അനൂപും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ അനൂപ് മറ്റൊരാളെ വീടിന് പുറത്ത് കണ്ടിരുന്നു. പെൺകുട്ടി വിളിച്ചിട്ടാണ് ആ ആൾ വന്നതെന്ന് അനൂപ് കരുതി. അതിന്റെ പേരിൽ അനൂപും പെൺകുട്ടിയും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു.

പ്രതി ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോ​ഗിച്ചാണോ മർദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് അനൂപിനെ കോടതിയിൽ ഹാജരാക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി പൊലീസിന് മൊഴി നൽകിയത് ഇങ്ങനെ. 'പെൺകുട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേയ്ക്ക് എത്തിയത്. വീട്ടിൽ എത്തിയ ഉടൻ പെൺകുട്ടിയെ മർദ്ദിച്ചു. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസം മുട്ടിച്ചു.

ഇതോടെ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ പെൺകുട്ടി, ഷാൾ എടുത്ത് ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി. പോയി ചത്തോ എന്ന് പറഞ്ഞതോടെ പെൺകുട്ടി ഫാനിൽ തൂങ്ങി. മരണ വെപ്രാളം കണ്ട് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തി പിടിച്ചു. ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത്. നാല് മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. പെൺകുട്ടി മരിച്ചെന്ന് കരുതിയാണ് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടത്'- അനൂപ് പറഞ്ഞു.

TAGS: CASE DIARY, RAPECASE, KOCHI, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.