SignIn
Kerala Kaumudi Online
Thursday, 19 February 2026 9.20 AM IST

പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു; ശരീരത്തിലെ പാടുകൾ തെളിവായി

Increase Font Size Decrease Font Size Print Page
arrest

പാലക്കാട്: കഞ്ചിക്കോട് ചേട്ടൻ അനുജനെ തല്ലിക്കൊന്നു. പഴയ പോസ്‌റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബുവാണ് (35) കൊല്ലപ്പെട്ടത്. സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് ബാബുവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റ്‌മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. ഇരുവരും മദ്യപിച്ചെത്തി പരസ്‌പരം വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു.

TAGS: CASE DIARY, BEATING, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY