SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.21 PM IST

'വിജ്ജുവിനൊപ്പം പെർഫെക്‌ട് ഡേ'; ഷൂട്ടിംഗ് മാറ്റിവച്ച് പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്ന് രശ്മിക, വൈറലായി താരത്തിന്റെ കുറിപ്പ്

Increase Font Size Decrease Font Size Print Page
reshmika-vijay

സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായ വിവാഹമായിരുന്നു തെന്നിന്ത്യൻ സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ മുപ്പത്തിയേഴാം ജന്മദിനത്തിൽ രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

'ഇന്ന് എന്റെ പുരുഷന്റെ പിറന്നാളാണ്! ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് നോക്കൂ.. അതായത്, നടന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് പറയാം. ഇപ്പോൾ ഞങ്ങൾ ഫ്രണ്ടിന്റെ വീട്ടിൽ ബർത്ത് ഡേ ആഘോഷിക്കാൻ പോവുകയാണ്. അതിന് തൊട്ടുമുമ്പ് ഞങ്ങൾ രണ്ടുപേരും ജിമ്മിൽ പോയി നല്ലോണം വർക്കൗട്ട് ചെയ്തു. അതിനും മുമ്പ്, വിജ്ജു ഒരു മീറ്റിംഗിന് പോയ സമയം ഞാൻ കാർഡിയോ ചെയ്തു. രാവിലെ വിജ്ജുവിനോടുള്ള ഇഷ്ടം അറിയിക്കാൻ കുറെ ആരാധകർ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.

അവരെയൊക്കെ പോയി കണ്ടു. വിജ്ജുവിനൊപ്പം എനിക്കും കുറെ സ്‌നേഹം കിട്ടി കേട്ടോ! അതിനും മുമ്പ് പപ്പയ്ക്കും പാപ്പലുവിനും ഷിമ്മുവിനും ഒക്കെ ഗുഡ് മോർണിംഗ് പറഞ്ഞു. വിജ്ജുവിന്റെ ബർത്ത്‌ഡേ പ്രമാണിച്ച് ഷിമ്മു ഇവിടെയുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു പെർഫെ‌ക്‌ട് ഡേ ആയിരുന്നു. ഷൂട്ടിംഗിന് ഡേറ്റ് കൊടുത്തിട്ട് ഏതെങ്കിലും കാരണവശാൽ അത് ക്യാൻസൽ ആവുകയും, ആ ദിവസം ഇങ്ങനെ ആഘോഷിക്കാൻ കഴിയുന്നത് എന്ത് സുഖമുള്ള കാര്യമാണല്ലേ! എനിക്കിത് ഒരുപാട് ഇഷ്ടപ്പെട്ടു! എന്റെ വിജ്ജൂൂൂൂൂ... നിനക്ക് ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ.'- രശ്മിക കുറിച്ചു.

ഹൈദരാബാദിലെ വിജയ്‌യുടെ വീടിന് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് ജന്മദിനാഘോഷത്തിനായി തടിച്ചുകൂടിയത്. വീടിന്റെ ബാൽക്കണിയിൽ രശ്മികയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നിന്ന് വിജയ് ആരാധകരെ അഭിവാദ്യം ചെയ്തു. പിന്നീട് ആരാധകർക്കരികിലേക്ക് നേരിട്ടെത്തിയ താരം അവർക്കൊപ്പം കേക്ക് മുറിച്ചു. വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ 'രണബാലി'പ്രമേയമാക്കി പ്രത്യേകം തയ്യാറാക്കിയ കേക്കായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ആരാധകരും സിനിമാ ലോകത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്.

A post shared by Rashmika Mandanna (@rashmika_mandanna)


TAGS: RESHMIKA, VIJAY, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY