SignIn
Kerala Kaumudi Online
Friday, 10 January 2025 7.00 AM IST

എൻഎം വിജയന്റെ മരണം; ഐസി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാം പ്രതി, കൂടുതൽ നേതാക്കൾക്കെതിരെ കേസെടുത്തേക്കും

Increase Font Size Decrease Font Size Print Page
nm-vijayan

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കും ഡിസിസി പ്രസിഡന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. വിജയന്റെ ആത്മഹത്യാ കുറിപ്പിനൊപ്പം പുറത്തുവന്ന കത്തുകളുടെ അടിസ്ഥാനത്തിലാണ് ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ തുടങ്ങിയവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

കേസിൽ ഒന്നാം പ്രതിയാണ് എംഎൽഎ ഐസി ബാലകൃഷ്‌ണൻ. കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണവും ഇതിനൊപ്പം തുടരുന്നുണ്ട്. ഇതോടെ കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. സഹകരണ ബാങ്കിലെ നിയമന കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി കെകെ അബ്‌ദുൾ ഷെരീഫിന്റെ നേതൃത്വത്തിവുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

ഇതിനിടെ ആരോപണ വിധേയനായ ഐസി ബാലകൃഷ്‌ണൻ എംഎൽഎ പൊതുപരിപാടികളിൽ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാൽ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണൻ രാജി വയ്‌ക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ഡിവൈഎഫ്‌ഐ നേരത്തേ വ്യക്തമാക്കിയിരിക്കുന്നത്.

TAGS: NM VIJAYAN, DEATH CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.