SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

വളരുമ്പോഴും തളരുന്ന കേരളം , സാമ്പത്തിക റിപ്പോർട്ട് നിയമസഭയിൽ

Increase Font Size Decrease Font Size Print Page

p

തിരുവനന്തപുരം: മൊത്ത ആഭ്യന്തര ഉൽപാദനവും വരുമാനവും വർദ്ധിക്കുമ്പോഴും കേരളത്തിന്റെ ധനസ്ഥിതി തളർച്ചയിലാണ് റിപ്പോർട്ട്.

ബഡ്ജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയിൽ സമർപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.

മൊത്തം ആഭ്യന്തര ഉൽപാദനം 6.45 ലക്ഷം കോടിയിൽ നിന്ന് 6.80 ലക്ഷം കോടിയായി വളർന്നു. ഇത് 6.19% വളർച്ചയാണ്. ആഭ്യന്തര ഉൽപാദന വളർച്ച നേടിയ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി.

പ്രതിശീർഷ വരുമാനം ദേശീയ ശരാശരിക്ക് മുകളിലെത്തി.ഇതെല്ലാം ശുഭസൂചകങ്ങളാണ്.

അതേസമയം ധനസ്ഥിതിയുടെ കരുത്ത് സൂചിപ്പിക്കുന്ന ധനക്കമ്മി, റവന്യൂ കമ്മി, പണപ്പെരുപ്പം തുടങ്ങി മൂന്ന് സൂചകങ്ങളിലും ഏറെ പിന്നിലാണ്. ഇത് നേരിട്ട് ജനങ്ങളെയാണ് ബാധിക്കുക.

കമ്മികൂടുന്നത് കടബാധ്യതയിലേക്കും ആനുകൂല്യങ്ങൾ നിഷേധിക്കാനും ഇടവരുത്തും. പണപ്പെരുപ്പം കൂടുന്നത് വിലക്കയറ്റം വർദ്ധിക്കാനും ജീവിതചെലവ് രൂക്ഷമാകാനും ഇടയാക്കും.

കേന്ദ്ര സഹായത്തിൽ 6.14%കുറഞ്ഞതും ചെലവ് നിയന്ത്രിക്കാനാകാത്തതുമാണ് കമ്മി കൂടാനിടയാക്കുന്നത്. കർശനമായ ചെലവ് ചുരുക്കലിലൂടെ നടപ്പ് സാമ്പത്തിക വർഷം കമ്മിയുടെ തോത് കുറഞ്ഞേക്കുമെന്നും സർവ്വേ റിപ്പോർട്ടിൽ പ്രതീക്ഷിക്കുന്നു.

തനത് വരുമാനത്തിലും കുതിപ്പുണ്ട്. മൊത്തം ചെലവിന്റെ 61.4%ഉം തനത് വരുമാനത്തിൽ നിന്നാണ്.

കൃഷി,മത്സ്യബന്ധനം തുടങ്ങിയ അടിസ്ഥാനമേഖലയിലെ ഉൽപാദനം 0.24 ശതമാനത്തിൽ നിന്ന് 2024-25 ൽ 2.36 ശതമാനമായി. 2024-25ൽ മൊത്തം മത്സ്യ ഉൽപാദനം 9.28 ലക്ഷം ടണ്ണായിരുന്നു, അതിൽ ഉൾനാടൻ മത്സ്യം 2.81 ലക്ഷം ടണ്ണും
ബാക്കി 6.47 ലക്ഷം ടൺ സമുദ്ര മത്സ്യവുമാണ്. അളവിൽ ഏറ്റവും കൂടുതൽ സമുദ്രവിഭവങ്ങൾ കയറ്റുമതിചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനവും മൂല്യത്തിന്റെ കാര്യത്തിൽ
രണ്ടാമതുമാണ് കേരളം.വ്യവസായിക,നിർമ്മാണമേഖലയിലെ സാമ്പത്തിക ഉൽപാദനത്തിൽ 5.7%ൽ നിന്ന് 7.8%ത്തിന്റെ കുതിപ്പുണ്ടായി.

സംസ്ഥാന സർക്കാർ തുടങ്ങിയ എന്റെ സംരംഭം, രാജ്യത്തിന്റെ അഭിമാനം പദ്ധതി നടപ്പാക്കിയത് വഴിമൊത്തം 1.39 ലക്ഷം പുതിയ സംരംഭങ്ങൾ
ആരംഭിച്ചു, ഇത് 8,421.6 കോടി രൂപയുടെ നിക്ഷേപവും 3 ലക്ഷം പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിച്ചു.അതുവഴി സാമ്പത്തിക ഉൽപാദനത്തിൽ നേട്ടമുണ്ടാക്കാനായി.

പണപ്പെരുപ്പം ഏറ്റവും കൂടതൽ

9.05%:

കേരളത്തിലെ

പണപ്പെരുപ്പം

1.54%:

ദേശീയ പണപ്പെരുപ്പം

3.02%ൽ നിന്ന് 3.86%:

ധനകമ്മി

1.6%ൽ നിന്ന് 2.49%

റെവന്യൂ കമ്മി

TAGS: REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY