SignIn
Kerala Kaumudi Online
Sunday, 17 May 2026 1.28 AM IST

സ്കൂൾ പരിസരത്തെ പുകയില നിരോധനം: സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മിഷൻ 

p

കോഴിക്കോട് : സ്കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാവിതലമുറയെ പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും വിപത്തുകളിൽ നിന്ന് രക്ഷിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി ആവശ്യമാണെന്ന് പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA