SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.20 PM IST

താമരശ്ശേരിയിൽ പത്തുവയസുകാരനും യുവാവിനും പാമ്പ് കടിയേറ്റു; ഇരുവരും ചികിത്സയിൽ

snake-bite

കോഴിക്കോട്: താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയ്ക്കും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനുമാണ് പാമ്പ് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന്‍ മുഹമ്മദ് റയാനും കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വയലില്‍ കളിക്കുന്നതിനിടെ റയാന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി എട്ടുമണിയോടെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വച്ചാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE BIT, KOZHIKODE, THAMARASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA