SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.05 AM IST

ജനശതാബ്ദിക്ക് പുതിയൊരു സ്റ്റോപ്പ് കൂടി; അനുവദിച്ചത് ഈ ജില്ലയില്‍

janshadabti

കൊച്ചി: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിന് ഒടുവില്‍ റെയില്‍വേയുടെ പച്ചക്കൊടി. കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദിക്ക് പുതിയൊരു സ്റ്റോപ്പ് കൂടി അനുവദിച്ചിരിക്കുകയാണിപ്പോള്‍. ആലുവ സ്‌റ്റേഷനിലാണ് സ്‌റ്റോപ്പ് അനുവദിച്ചത്. മേയ് 22 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള യാത്രയിലും തിരിച്ചും ആലുവയില്‍ നിര്‍ത്തും. രണ്ട് മിനിറ്റായിരിക്കും ആലുവയില്‍ സ്റ്റോപ്പുണ്ടാകുക.

ജനശതാബ്ദി (12081 /12082) കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ പുതിയ സമയക്രമം


12081 കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ ആലുവയില്‍ രാവിലെ 08.48 ന് എത്തും. രാവിലെ 08.50 ന് പുറപ്പെടും.

12082 തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ ആലുവയില്‍ വൈകിട്ട് 7.19 ന് എത്തും. വൈകിട്ട് 7.21ന് പുറപ്പെടും.

നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ജനശതാബ്ദിക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത്. നേരത്തെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് തൃശൂരിലോ, എറണാകുളം നോര്‍ത്തിലോ ഇറങ്ങി ദീര്‍ഘദൂരം യാത്ര ചെയ്ത് വേണം വിമാനത്താവളത്തിലേക്ക് എത്തേണ്ടിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA