SignIn
Kerala Kaumudi Online
Monday, 18 May 2026 12.35 PM IST

ഒറ്റ ചാർജിൽ 502 കിലോമീറ്റർ റേഞ്ച്,​ ലൈഫ്‌ടൈം എച്ച്‌.വി ബാറ്ററി വാറണ്ടി: ഇലക്ട്രിക് വാഹനം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ev

കൊച്ചി: ഇന്ത്യയിലെ ഇടത്തരം എസ്‌.യു.വി ഇലക്ട്രിക് വാഹന ശ്രേണിയെ കൂടുതൽ ശക്തിപ്പെടുത്തി ടാറ്റാ ഇ.വി പുതിയ 'കർവ്‌ ഇ.വി സീരീസ്‌ എക്‌സ്' വിപണിയിൽ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയുള്ള കാറുകളിൽ 'അക്കംപ്ലിഷ്ഡ് എക്‌സ് 55' (വില 16.99 ലക്ഷം), 'എംപവേഡ് എക്‌സ് 55' (വില 19.19 ലക്ഷം) എന്നീ പുതിയ വേരിയന്റുകളാണ് ഉൾപ്പെടുത്തുന്നത്.

മണിക്കൂറിൽ 55 കിലോവാട്ട് ബാറ്ററി പാക്കോടു കൂടിയ എസ്‌.യു.വി-കൂപ്പെ മോഡൽ ഒറ്റ ചാർജിൽ 502 കിലോമീറ്റർ റേഞ്ച് നൽകുന്നു. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകുന്ന സി 75 റേഞ്ചും വാഹനത്തിനുണ്ട്. ലൈഫ്‌ടൈം എച്ച്‌.വി ബാറ്ററി വാറണ്ടിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്ടി‌ ഇ.വി പ്യൂർ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കർവ്‌ ഇ.വി സീരീസ്‌ എക്‌സ് 167 എച്ച്‌.പി ശക്തിയും 215 എൻ‌.എം ടോർക്കും നൽകുന്നു. നഗരയാത്രകളിലും ഹൈവേ ഡ്രൈവിംഗിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതാണ് വാഹനത്തിന്റെ എൻജിനീയറിംഗ്. പുതിയ 'നൈട്രോ ക്രിംസൺ' ഉൾപ്പെടെ അഞ്ച് നിറങ്ങളിൽ വാഹനം ലഭിക്കും. കമ്പനിയുടെ ഐക്കോണിക് '#ഡാർക്ക്' എഡിഷനും ലഭ്യമാണ്.


അക്കംപ്ലിഷ്ഡ് എക്‌സ് 55' സവിശേഷതകൾ

പനോരാമിക് സൺറൂഫ്

ഇരട്ട 26.03 സെന്റിമീറ്റർ ഡിജിറ്റൽ ഡിസ്‌പ്ളേ

നാവിഗേഷൻ

വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും

360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ

ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ


എംപവേഡ് എക്‌സ് 55 സവിശേഷതകൾ

കൂടുതൽ ആഡംബരവും സാങ്കേതികവിദ്യയും

ഫ്രണ്ട് സീറ്റ് ആക്റ്റീവ് വെന്റിലേഷൻ

6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്

31.24 സെന്റിമീറ്റർ സിനിമാറ്റിക് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ജെ.ബി‌.എൽ 9-സ്പീക്കർ ഓഡിയോ സിസ്റ്റം

ലെവൽ-2 എ.ഡി.എ.എസ് സുരക്ഷാ സംവിധാനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, KOCHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY