SignIn
Kerala Kaumudi Online
Saturday, 16 May 2026 4.08 PM IST

പെൺകുട്ടികൾ പാറ്റയെ കണ്ട് നിലവിളിക്കുന്നതിന് കാരണമുണ്ട്, എന്താണ് കാറ്റ്സരിഡാഫോബിയ എന്നറിയാമോ?

-katsaridaphobia

പാറ്റയെ കണ്ട് നിലവിളിക്കാത്ത, പേടിച്ചോടാത്ത പെൺകുട്ടികൾ കുറവായിരിക്കും. പാറ്റയെക്കണ്ട് പേടിച്ചോടി നായിക നായകന്റെ അടുത്തെത്തുന്ന റൊമാന്റിക് രംഗങ്ങൾ നമ്മൾ സിനിമകളിലും കാണാറുണ്ട്. എന്നാൽ ചിലരെങ്കിലും ചിന്തിക്കാറുണ്ടാകും എന്തുകൊണ്ട് പുരുഷന്മാർ പാറ്റയെ കാണുമ്പോൾ നിലവിളിക്കുന്നില്ല എന്ന്.

പേടിക്കാനും ഭയന്ന് ഒളിക്കാനും അലറിക്കരയാനുമൊക്കെയാണ് പണ്ടുമുതൽ തന്നെ സമൂഹം സ്ത്രീകളെ വാർത്തെടുക്കുന്നത്. പുരുഷന്മാരാകട്ടെ ഭയക്കരുത്, കരയരുത് എന്നൊക്കെ കേട്ടാണ് വളരുന്നത്. അതിനാൽ തന്നെ ഉള്ളിൽ ഭയവും പേടിയുമൊക്കെ ഉണ്ടായാലും പുരുഷന്മാർ പുറത്ത് കാട്ടാറില്ല. അങ്ങനെ കാട്ടുന്നവർ മറ്റുള്ളവർക്കിടയിൽ പരിഹാസപാത്രമാവും. സ്ത്രീകളുടെ കാര്യത്തിൽ ഇത് തിരിച്ചായിരിക്കും. പേടിയില്ലാത്ത സ്ത്രീകൾക്ക് എന്തോ കുഴപ്പമുണ്ടെന്നും അത്തരക്കാർ അഹങ്കാരി ആണെന്നും ധിക്കാരി ആണെന്നും മുദ്രകുത്തപ്പെടും. എന്നാൽ സ്ത്രീകളിലെ പാറ്റ പേടിക്ക് അഥവാ കാറ്റ്സരിഡാഫോബിയയ്ക്ക് മറ്റുചില പ്രത്യേക കാരണങ്ങളുണ്ട്.

വൃത്തിയാണ് സ്ത്രീകളിലെ പാറ്റ പേടിയുടെ ഒരു പ്രധാന കാരണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ കടമയാണെന്നാണ് സമൂഹം പറഞ്ഞുവച്ചിരിക്കുന്നത്. ഇത് സ്ത്രീകളുടെ ഉള്ളിലും അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വീട്ടിലും പരിസരത്തുമായി പാറ്റയെ കാണുമ്പോൾ സ്ത്രീകൾ ഭയചകിതരാകുന്നു.

പ്രകൃതിതന്നെ സ്ത്രീകളെ ലോലഹൃദയരായാണ് സൃഷ്ടിച്ചത്. പുരുഷനേക്കാൾ ശാരീരികമായി ബലഹീനരാണ് സ്ത്രീകൾ, ഇതും സ്ത്രീകളുടെ പാറ്റ പേടിക്ക് ഒരു കാരണമാകാം. പാറ്റയുടെ രൂപഘടനയും അതിവേഗം ആക്രമിക്കുന്ന രീതിയുമായിരിക്കാം സ്ത്രീകളുടെ ഭയത്തിന് മറ്റൊരു കാരണം. പൊതുവെ സ്ത്രീകൾ ജീവികളെ കൊല്ലാൻ ഇഷ്ടപ്പെടാത്തവരാണ്. പലപ്പോഴും പാറ്റയെ കൊല്ലാതെ അവയുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KATSARIDAPHOBIA, FEAR OF COCKROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY