ഇടുക്കിയിൽ കാൽനൂറ്രാണ്ടായി അപരാജിതനായി വാഴുന്ന റോഷി അഗസ്റ്റിനെ തറപറ്റിക്കാൻ, ഇത്തവണ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തിറക്കിയ റോയ് കെ. പൗലോസ് ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. മുമ്പത്തേക്കാൾ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് റോഷിയുടെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ തവണ റോഷിക്കുണ്ടായിരുന്ന 5573 വോട്ടിന്റെ ഭൂരിപക്ഷം എന്തായാലും മറികടക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പതിനായിരത്തിന് മുകളിൽ വിജയിക്കുമെന്നാണ് അവർ വിലയിരുത്തുന്നത്. തരങ്കമുണ്ടെങ്കിൽ ഇതിലും കൂടും. രണ്ട് മുന്നണികൾക്കും കടുത്ത വെല്ലുവിളിയായി ബി.ഡി.ജെ.എസിലെ പ്രതീഷ് പ്രഭയും കളത്തിലുണ്ടായിരുന്നു. ഭേദപ്പെട്ട ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
2021ലെ വോട്ടിംഗ് നില
റോഷി അഗസ്റ്റ്യൻ (കേരളാ കോൺഗ്രസ്- എം)- 62,368
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്)- 56,795
അഡ്വ. സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)- 9,286
ഭൂരിപക്ഷം- 5,573
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
