കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ കുത്തക തെളിയിക്കുന്നതായിരുന്നു പി.കെ. പ്രവീണിന്റെ വിജയം. 70,448 വോട്ടാണ് പ്രവീണിനു ലഭിച്ചത്. 1,286 വോട്ടിന്റെ ജയം. എതിർ സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ ജയന്തിക്ക് 69,162 വോട്ട് നേടി. ബി.ജെ.പിയിലെ ഷിജിലാലിന് 22,195 വോട്ടും ലഭിച്ചു. 1,64,205 പേരാണ് മണ്ഡലത്തിൽ വോട്ട് ചെയ്തത്. മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിരവധി വികസന സ്വപ്നങ്ങളുണ്ട് പ്രവീണിന്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാനും പ്രവീൺ സമയം കണ്ടെത്തി. വരും ദിവസങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി ജനങ്ങളുമായി ചേർന്ന് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രവീൺ പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുപോലെ വേരോട്ടമുള്ള മണ്ണാണിത്. മുൻ മന്ത്രി പി.ആർ. കുറുപ്പ്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്.
9541 വോട്ടിന്റെ ഭൂരിപക്ഷമാണ് 2021ൽ പ്രവീണിന്റെ പിതൃസഹോദരനായ കെ.പി. മോഹനനു ലഭിച്ചിരുന്നത്. കെ.പി. മോഹനൻ (70626), യു.ഡി.എഫിലെ പൊറ്റങ്കണ്ടി അബ്ദുല്ല (61,085), ബി.ജെ.പിയിലെ സി. സദാനന്ദൻ (21,212) എന്നിങ്ങനെയായിരുന്നു വോട്ടുനില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |