SignIn
Kerala Kaumudi Online
Monday, 04 May 2026 1.02 AM IST

ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ഒമാനിൽ ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
ansar

കോഴിക്കോട്: ഒമാനിലെ ഫുജെെറയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകര വള്ളിക്കാട്ട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ അൻസാർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫുജെെറയിലെ മസാഫിയിലാണ് ദാരുണസംഭവം നടന്നത്.

വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ട്രക്കിനകത്ത് നിന്ന് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജെെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അൻസാറിന്റെ മൃതദേഹം മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

TAGS: NEWS 360, GULF, GULF NEWS, GULF, AIDES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.